ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡ് വല്യവെളിയില്‍ അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ നടുറോഡിൽ തടഞ്ഞ് നിർത്തിയശേഷം കത്തികൊണ്ട് കുത്തിയത്.
ശനിയാഴ്ച വൈകീട്ട് പള്ളിച്ചന്തയിലായിരുന്നു സംഭവം. കുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുനല്ലൂർ സഹ. ബാങ്കിലെ കലക്ഷൻ ഏജന്റാണ് അമ്പിളി.