ഗോത്ര വർഗ കുട്ടികൾക്ക് അവധിക്കാല കലാ-സാംസ്കാരിക പഠന പരിപാടി 

Share our post

കണ്ണൂർ : കേരള മഹിളാ സമഖ്യ സൊസൈറ്റിയും കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയും നടത്തുന്ന ഇരിട്ടി, പേരാവൂർ ബ്ലോക്കിലെ ഗോത്ര വർഗ കുട്ടികൾക്കായുള്ള അവധിക്കാല കലാസാംസ്കാരിക പഠന പരിപാടി “വെയിൽപൂക്കൾ” സമാപിച്ചു. കേളകം വളയംചാൽ സെറ്റിൽമെന്റിൽ നടന്ന ചടങ്ങ് കേളകം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.  മഹിളാ സമഖ്യ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എൻ.പി. അസീറ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.ഐ എം. രമേശൻ മുഖ്യാതിഥിയായി. വജ്രജൂബിലി ഫെല്ലോഷിപ്പ് നാടൻപാട്ട് കലാകാരി കെ. ലയന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വിശദീകരിച്ചു.

മഹിളാ സമഖ്യ ജില്ലാ റിസോഴ്സ് പേഴ്സൺ എം. ആതിര, പ്രവർത്തകരായ അനിത കുമാരി, സുമ, സുഷമ, ശ്രീവിദ്യ, ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന് ലയനയുടെ നേതൃത്വത്തിൽ നാടൻപ്പാട്ട് ശിൽപ്പശാല അരങ്ങേറി. കുട്ടികളിൽ ഉറങ്ങി കിടക്കുന്ന കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചിത്രരചന, നാടകം, നാടൻപ്പാട്ട് സെഷനുകളിലൂടെ രണ്ടാഴ്ചക്കാലം നീണ്ടു നിന്ന പരിപാടിയാണ് “വെയിൽപ്പൂക്കൾ”. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!