കണ്ണൂരിലെ സൂപ്പർമാർക്കറ്റിൽ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവിനെതിരെ കേസ്

കണ്ണൂർ: സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഓൺലൈൻ ട്രാൻസ്സാക്ഷൻ വഴി പണം കൈമാറിയെന്ന് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയ യുവാവിനെതിരെയുള്ള പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ അക്കൗണ്ടൻ്റ് ചിറക്കൽ പള്ളിക്കുളത്തെ പി.സഞ്ജയുടെ പരാതിയിലാണ് കണ്ണൂരിലെ ഇ.ജി. അഭിലാഷിനെതിരെ (23) ടൗൺ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം. 3.30 ന് ആണ് പരാതിക്കാസ്പദമായ സംഭവം.44,657 രൂപയുടെ സാധനങ്ങൾ പർച്ചേഴ്സ് ചെയ്ത യുവാവ് നെഫ്റ്റ് ട്രാൻസാക്ഷൻ വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി പോകുകയായിരുന്നു. പണം ലഭിക്കാത്തതിനെ തുടർന്ന് അക്കൗണ്ടൻ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.