അനാഥയെ ക്രൂരമായി പീഡിപ്പിച്ചു, ഒന്നരവര്‍ഷം അബോധാവസ്ഥയില്‍; ഒടുവില്‍ പ്രതികള്‍ പിടിയില്‍

Share our post

കോഴിക്കോട്: രണ്ടുവര്‍ഷം മുമ്പ് രജിസ്റ്റര്‍ചെയ്ത പീഡനക്കേസിലെ പ്രതികള്‍ അറസ്റ്റിലായി. അനാഥയായ സ്ത്രീയെ കുന്ദമംഗലം ഓടയാടിയിലെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസിലാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഷാഫി(30), മുഹമ്മദ് ഫൈസല്‍(28), പട്ടാമ്പി പരതൂര്‍ സ്വദേശി മുഹമ്മദ് ഷെബീല്‍(28) എന്നിവരെ പോലീസ് പിടികൂടിയത്. 2022 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.

ഫോണിൽ പരിചയപ്പെട്ട സ്ത്രീയെയാണ് പ്രതികള്‍ കുന്ദമംഗലത്തെ ഫ്‌ളാറ്റില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒന്നരവര്‍ഷത്തോളം അതിജീവിത അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില തൃപ്തികരമായശേഷം ഇവര്‍ ഒരു സ്വകാര്യസ്ഥാപനത്തിലേക്ക് താമസം മാറി. തുടര്‍ന്നാണ് കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പ്രതികളെ കണ്ടെത്തിയത്.

പ്രതികള്‍ മൊബൈല്‍ നമ്പര്‍ മാറ്റിയതും വിലാസം മാറിയതും അന്വേഷണത്തില്‍ പ്രതിസന്ധിയായിരുന്നു. പ്രതികള്‍ മുമ്പ് താമസിച്ച സ്ഥലങ്ങളിലെത്തി രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് കൊണ്ടോട്ടിയില്‍നിന്നും മലപ്പുറത്തുനിന്നുമായി ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!