‘ഓപ്പറേഷൻ ആഗ്’: അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ

Share our post

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെയുള്ള പൊലീസിന്റെ ‘ഓപ്പറേഷൻ ആഗി’ൽ അറസ്റ്റിലായത് 243 ക്രിമിനൽ കേസ് പ്രതികൾ. ഇതിൽ അഞ്ച് പേർക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 53 പേരെ കരുതൽ തടങ്കലിലാക്കി. ‘ഓപ്പറേഷൻ ആഗ്’ വിലയിരുത്താൻ പൊലീസ് യോഗം ചേർന്നു. ക്രമസമാധാന ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ആണ് യോഗത്തിൽ പങ്കെടുത്തത്.

ഗുരുതര കുറ്റകൃത്യങ്ങളിൽപെടുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന തീരുമാനം യോഗത്തിൽ നടപ്പിലാക്കി. ഓൺലൈൻ ലഹരി ഇടപാട് കണ്ടെത്താൻ സൈബർ പട്രോളിങ് ശക്തമാക്കാനും, ലോക്സഭ ഫലം വരുന്ന ദിവസം പഴുതടച്ച സുരക്ഷ ഉറപ്പാക്കാനും യോഗത്തിൽ നിർദേശം ഉയർന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!