ബിരുദതല മുഖ്യപരീക്ഷകൾ സെപ്റ്റംബറിൽ തുടങ്ങും

തിരുവനന്തപുരം: മേയ്, ജൂൺ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതു പ്രാഥമികപരീക്ഷകളിൽ വിജയിക്കുന്നവർക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറിൽ ആരംഭിക്കും.
പോലീസ് സബ് ഇൻസ്പെക്ടർ മുഖ്യപരീക്ഷ സെപ്‌റ്റംബറിലും കേരള ബാങ്കിലെ അസിസ്റ്റന്റ് മാനേജർ, എക്സൈസ് ഇൻസ്പെക്ടർ എന്നിവയുടെ മുഖ്യപരീക്ഷ ഒക്ടോബറിലും നടക്കും. മിൽമയിലെ മാർക്കറ്റിങ് ഓർഗനൈസർ മുഖ്യപരീക്ഷ നവംബറിൽ നടത്തുന്നതിനും പി.എസ്.സി. തീരുമാനിച്ചു.
എൽ.എസ്.ജി.ഡി. സെക്രട്ടറിയുടെ മുഖ്യപരീക്ഷയ്ക്ക് രണ്ടു പേപ്പറുകൾ ഉണ്ടായിരിക്കും. ഒന്നര മണിക്കൂർവീതം ദൈർഘ്യമുള്ള പേപ്പർ-1, പേപ്പർ-2 പരീക്ഷകൾ ഒരേദിവസമായിരിക്കും. ഇതും നവംബറിൽ നടത്തും.