കെട്ടിടങ്ങളുടെ വിവര ശേഖരണം; ഡാറ്റാ എൻട്രി ഒഴിവുകൾ

കണ്ണൂർ : മയ്യിൽ ഗ്രാമപ്പഞ്ചായത്ത് വസ്തു നികുതി പരിഷ്കരണ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണം, ഡാറ്റാ എൻട്രി എന്നിവ നടത്തുന്നതിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ഐ.ടി.ഐ സർവേയർ/ ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.