KOOTHUPARAMBA
ഷെയര്‍ചാറ്റ് വഴി പരിചയം, യുവതിയില്‍ നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ, പ്രതി പിടിയില്‍
കൂത്തുപറമ്പ് (കണ്ണൂര്‍): ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വ്യാജവിലാസത്തില്‍ ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അര്‍ബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് ഗൂഗിള്‍ പേ നമ്പര്‍ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പലതവണ പണം വാങ്ങി.
വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെവേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ഹക്കീം കൈക്കലാക്കി. തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖേന യുവതി കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ആലുവയില്‍വെച്ചാണ് കാലടി പോലീസിന്റെ സഹായത്തോടെ അബ്ദുല്‍ ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ഇലക്ട്രീഷ്യനായ ഇയാള്‍ക്ക് നല്ല കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ട്. യുട്യൂബ് ചാനലുള്ള ഹക്കീമിന് നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു.
കൂത്തുപറമ്പിലെത്തിച്ച് ചോദ്യം ചെയ്തശേഷം തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ കെ. ഷനില്‍, പ്രദീപ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. പ്രശോഭ്, സി. അര്‍ജുന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
KOOTHUPARAMBA
കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ്: ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പ്രസ്തുത ടേഡില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 14ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍- 04902364535 .
KOOTHUPARAMBA
ശരീര സൗന്ദര്യ മത്സരം:സ്വർണ നേട്ടവുമായി ‘അതിഥി’താരം
കൂത്തുപറമ്പ്:ശരീര സൗന്ദര്യ മത്സരരംഗത്ത് പുത്തൻ താരോദയമായി അതിഥിത്തൊഴിലാളി. ബിഹാറിലെ കഗാരിയ സ്വദേശി പത്തൊമ്പതുകാരൻ അർബാസ് ഖാനാണ് ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമീകരണവും ശീലിച്ച് മികച്ച ബോഡി ബിൽഡറായി നേട്ടം കൊയ്യുന്നത്. നിർമലഗിരിയിയിൽ വെൽഡിങ് തൊഴിലാളിയായ അർബാസ്ഖാൻ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ തലശേരിയിൽ സംഘടിപ്പിച്ച ശരീരസൗന്ദര്യ മത്സരത്തിൽ 55 കി ലോഗ്രാം ജൂനിയർ കാറ്റഗറിയിലാണ് സ്വർണം നേടിയത്. മൂന്നുവർഷം മുമ്പ് ജോലി തേടി കേരളത്തിലെത്തിയ യുവാവിന് മെൻസ് ഫിസിക് മുൻ ലോക ചാമ്പ്യൻ ഷിനു ചൊവ്വയെ പരിചയപ്പെട്ടതോടെയാണ് ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായത്. രണ്ടുവർഷമായി നിർമലഗിരി ഡ്രീം ഫിറ്റ് ജിമ്മിൽ ഷിനുവിന്റെ കീഴിൽ പരിശീലനം നടത്തുന്നു. കഴിഞ്ഞ വർഷം ജില്ലാ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്നു.
KOOTHUPARAMBA
കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി
കണ്ണൂർ: കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി. വിറക് തേടിപ്പോയ യുവതിയെ കാണാതായിട്ട് ആറുദിവസം. പോലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കണ്ണൂർ കണ്ണവത്തെ സങ്കേതത്തിലെ നാൽപ്പതുകാരിയെയാണ് കഴിഞ്ഞ 31 മുതൽ കാണാനില്ലെന്ന് കണ്ണവം പോലീസിൽ പരാതി ലഭിച്ചത്. വനത്തിൽ വിറക് തേടി പോയതായാണ് പറയുന്നത്.പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ണവം പൊലീസും കാടിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തി. ഇന്നും തിരച്ചിൽ തുടരുകയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു