കേളകത്ത് പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് മോഷണം

കേളകം: ഇരട്ടത്തോടിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ തകർത്ത് പണവും വിലയേറിയ വാച്ചും മോഷ്ടിച്ചു.വീട്ടുകാർ വിനോദയാത്രക്ക് പോയപ്പോഴാണ് സംഭവം.ഇരട്ടത്തോടിലെ വരപ്പോത്തുക്കുഴിയിൽ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ചയാണ് വീട്ടുകാർ വിനോദയാത്രക്ക് പോയത്.യാത്ര കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
പതിനായിരത്തോളം രൂപയും വിലയേറിയ വാച്ചുമാണ് മോഷ്ടിക്കപ്പെട്ടത്. വീട്ടുടമയുടെ പരാതിയിൽ കേളകം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.വീട്ടുമുറ്റത്തെ സ്‌കൂട്ടറും മോഷ്ടാവ് കേടുവരുത്തിയ നിലയിലാണ്.