അടിയന്തര സാഹചര്യം നേരിടാൻ പവർ ബ്രിഗേഡ്

Share our post

മഴക്കാലത്തുൾപ്പെടെ തടസ്സമില്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കാൻ പവർ ബ്രിഗേഡിന് രൂപം നൽകാനൊരുങ്ങി കെ.എസ്ഇ.ബി. കനത്തചൂടിൽ ഉപയോഗം കുത്തനെ വർധിച്ചപ്പോൾ ലോഡ്‌ കൂടി വൈദ്യുതി വിതരണശൃംഖല നിരന്തരം തകരാറിലായപ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാതെ നേരിട്ട പ്രതിസന്ധി മഴക്കാലത്ത് ആവർത്തി ക്കരുതെന്ന ലക്ഷ്യത്തോടെ യാണിത്.

65 വയസ്സിനുതാഴെയുള്ള, വിരമിച്ച ജീവനക്കാരെയുൾ പ്പെടെ ഉൾപ്പെടുത്തും. ദിവസം 750 രൂപ ഓണറേറിയം നൽകും. ആഗസ്ത് നാലുവരെയാണ് സേവനകാലാവധി. മഴക്കാലത്ത് വൈദ്യുതിവിതരണം മുടങ്ങാതെ സെക്ഷൻ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്ഇ.ബി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!