Connect with us

Kerala

ഓണ്‍ലൈൻ തട്ടിപ്പിൽ നഷ്ടം ലക്ഷങ്ങൾ; കബളിപ്പിക്കപ്പെട്ടത് തിരുവനന്തപുരത്തെ ബാങ്ക് മാനേജരും എൻജിനിയറും

Published

on

Share our post

തിരുവനന്തപുരം: കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് നഗരത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ േ്രടഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മണ്ണന്തല സ്വദേശിയായ ഗവ. എന്‍ജിനിയറെയും തിരുവല്ലം സ്വദേശിയായ ബാങ്ക് മാനേജരെയും കബളിപ്പിച്ചത്.

എന്‍ജിനിയര്‍ക്ക് 7.70 ലക്ഷം രൂപയും ബാങ്ക് മാനേജര്‍ക്ക് ഏഴുലക്ഷം രൂപയും നഷ്ടമായി. രണ്ടു പേരുടെയും പരാതികളില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്‍ജിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തു.

അംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ആദ്യമൊക്കെ പണം കിട്ടിയതോടെ എന്‍ജിനിയര്‍ കൂടുതല്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 7.70 ലക്ഷം രൂപ നഷ്ടമായിരുന്നു.

ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം കണ്ടാണ് ബാങ്ക് മാനേജര്‍ തട്ടിപ്പുകാരുടെ വലയിലായത്. ബിറ്റ് കോയിനില്‍ ഇയാളെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചു. പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.


Share our post

Kerala

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Published

on

Share our post

ബെംഗളൂരു: അസം സ്വദേശിയായ വ്ലോഗറായ യുവതിയുടെ കൊലപാതകത്തിലെ പ്രതിയായ കണ്ണൂർ കിഴുന്ന സ്വദേശി ആരവ് പൊലീസ് പിടിയിൽ. ഉത്തരേന്ത്യയിൽ നിന്നാണ് കർണാടക പോലീസ് ആരവിനെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയോടെ ഇയാളെ ബംഗളൂരുവിൽ എത്തിക്കും.അസം സ്വദേശിനി മായ ഗൊഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത്.ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.


Share our post
Continue Reading

Kerala

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

Published

on

Share our post

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, യാത്രക്കാർക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഒരുക്കുന്നു. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 12 ശതമാനം വരെ കിഴിവ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഓഎസ് ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. കൂടാതെ, ഓഫറിലുള്ള സീറ്റുകൾ പരിമിതമാണ്. അതിനാൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആയിരിക്കും ടിക്കറ്റ് വില്പന.

മാത്രമല്ല, ഈ ഓഫർ കാലയളവിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിലെ കൺവീനിയൻസ് ഫീസ് എയർ ഇന്ത്യ ഒഴിവാക്കും. ഇതിലൂടെ മാത്രം ആഭ്യന്തര വിമാനങ്ങളിൽ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 999 രൂപ വരെയും ലാഭിക്കാം.

കൂടാതെ വിവിധ പേയ്‌മെൻ്റ് രീതികൾ വഴി അധിക കിഴിവും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇതിൽ എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും റുപേ കാർഡുകളും പേയ്‌മെൻ്റ് വാലറ്റുകളും ഉൾപ്പെടുന്നു. അതേസമയം, വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നിലവിൽ 25 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. പുതിയ ഓഫർ വന്നാലും ഇത് എയർ ഇന്ത്യ തുടരും


Share our post
Continue Reading

Kerala

ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞ് കയറി വീണ്ടും അപകടം, സ്ത്രീ മരിച്ചു

Published

on

Share our post

പാലക്കാട്: ചിറ്റൂര്‍ ആലംകടവ് പാലത്തിനു സമീപം കോഴി കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉറങ്ങുകയായിരുന്ന നാടോടി സ്ത്രീ പാര്‍വതി (40) ആണ് മരിച്ചത്. മൈസൂര്‍ ഹന്‍സൂര്‍ ബി.ആര്‍ വില്ലേജ് സ്വദേശിയാണ്.പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ( TN 99.Z 1208) ലോറിയാണ് അപകടത്തില്‍പ്പെട്ടത്.പാര്‍വതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് പാര്‍വതിയെ പുറത്തെടുത്തത്.ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കൃഷ്ണന്‍ (70), ഭാര്യ സാവിത്രി (45), മകന്‍ വിനോദ് (25) എന്നിവര്‍ക്ക് പരിക്കേറ്റു. സാവിത്രിയുടെ ചേച്ചിയുടെ മകളാണ് പാര്‍വതി. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

India23 seconds ago

ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ; ഒന്നാം സമ്മാനം 230 കോടി രൂപ

Kerala42 mins ago

ബംഗളൂരിൽ അസം യുവതിയുടെ കൊല; കണ്ണൂർ സ്വദേശിയായ കാമുകൻ പിടിയിൽ

Kerala2 hours ago

ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം;വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ

India2 hours ago

‘എയ്ഡഡ് കോളേജുകള്‍ പൊതുസ്ഥാപനം,വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരും’- സുപ്രീംകോടതി

Kerala2 hours ago

ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞ് കയറി വീണ്ടും അപകടം, സ്ത്രീ മരിച്ചു

Kerala2 hours ago

വൈദ്യുതിബില്ലിൽ ക്യു.ആർ.കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനം

Kerala3 hours ago

ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

Kerala3 hours ago

‘അയ്യപ്പന്മാർ മലകയറ്റത്തിന് മുൻപ് ലഘുഭക്ഷണം മാത്രം കഴിക്കുക’: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Kannur3 hours ago

ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി വരുന്നു; ബോട്ടിംഗും പരിഗണനയില്‍

Kerala4 hours ago

കോഴിക്കോട് ബീച്ച് ആസ്‌പത്രി വളപ്പില്‍ യുവാവിന്റെ മൃതദേഹം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!