ഫോർട്ട് കൊച്ചിയിൽ യുവാവിനെ ജോലി ചെയ്യുന്ന കടയിൽ കയറി കുത്തിക്കൊന്നു

കൊച്ചി : ഫോർട്ട് കൊച്ചിയിൽ കടയിലിട്ട് യുവാവിനെ കുത്തിക്കൊന്നു. തോപ്പുംപടി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. തോപ്പുംപടി സ്വദേശിയായ അലൻ എന്നയാളാണ് ബിനോയിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിനോയ് ജോലി ചെയ്യുന്ന കടയിലത്തിയാണ് ആക്രമിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അലൻ കത്തി പിറകിൽ പിടിച്ചുകൊണ്ട് ബിനോയിയോട് സംസാരിക്കുന്നതും തുടർന്ന് നിരവധി തവണ കുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ബിനോയിയെ കൊല്ലും എന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.