ട്യൂഷനെടുക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി 15കാരിയെ കടന്നുപിടിച്ചെന്ന് പരാതി; അധ്യാപകൻ അറസ്റ്റിൽ

Share our post

കഴക്കൂട്ടം (തിരുവനന്തപുരം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചെന്ന കേസിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിലെ അസോസിയേറ്റ് െപ്രാഫസർ അറസ്റ്റിൽ. എൽ.എൻ.സി.പി.ഇ. കാംപസിൽ താമസിക്കുന്ന, മഹാരാഷ്ട്ര ധുലെ ദേവ്പൂർ സ്ട്രീറ്റ്‌ സ്വദേശി ഡോ. മഹേന്ദ്ര സാവന്തിനെയാണ് (60) പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 10-നാണ് സംഭവം. 15 വയസ്സുകാരിയെ ട്യൂഷനെടുക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നാണ് പരാതി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ്‌ കമ്മിഷണർ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!