കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ

കണ്ണൂർ : കണ്ണോത്തുംചാലിൽ നിന്ന് 7. 437 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. വടകര മേമുണ്ട സ്വദേശി ചെറു കുനിയൻ വീട്ടിൽ സി. കെ. മുനീർ (47), വടകര തിരുവള്ളൂർ സ്വദേശി നാറാണത്ത് വീട്ടിൽ എൻ.അർഷാദ്( 44) എന്നിവരാണ് അറസ്റ്റിലായത്.എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം. കെ.സന്തോഷ്, പി. കെ. ദിനേശൻ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പി. പി.സുഹൈൽ, സി.എച്ച്.റിഷാദ്, എം.സജിത്ത്, സിവിൽ എക്സൈസ് ഓഫീസർ പി. വി. ഗണേഷ് ബാബു ,പി. നിഖിൽ, ഷൈന, സി.അജിത്ത് എന്നിവരും ഉണ്ടായിരുന്നു.