ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; ഡ്രൈവിങ് സ്‌കൂളുകളുടെ സമരം പിൻവലിച്ചു; സർക്കുലറിൽ ഇളവ് വരുത്തി

Share our post

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ ഡ്രൈവിങ് സ്‌കൂളുകളുടെ സമരം ഒത്തുതീർപ്പാക്കി. സമരം പിൻവലിച്ചു. ​ഗതാ​ഗത മന്ത്രിയുമായ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ചിലമാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

സർക്കുലറിൽ ഇളവ് വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വർഷത്തിൽ നിന്ന് 18 വർഷമാക്കി ഉയർത്താൻ തീരുമാനിച്ചു. എച്ച് എടുത്ത ശേഷം മാത്രം റോഡ് ടെസ്റ്റ്, ഓരോ ഉദ്യോ​ഗസ്ഥനും 40 ടെസ്റ്റ് നടത്തണം. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വേണമെന്ന നിബന്ധനയും ചർച്ചയിൽ അംഗീകരിച്ചു.

ഡ്രൈവിംഗ് സ്കൂൾ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. 15 ദിവസമായി ഡ്രൈവിങ് സ്കൂൾ സംഘടനകൾ സമരത്തിലായിരുന്നു. സമരത്തെത്തുടർന്ന് ഡ്രൈവിങ് ലൈസൻസിനായുള്ള ലേണേഴ്സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!