ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്ന് മുതൽ

തൃശൂർ :ജില്ലാ ഷട്ടിൽ ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന് ആരംഭിക്കും. ബാഡ്‌മിന്റൺ അസോസിയേഷൻ അണ്ടർ 11, 13, 15, 17, 19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും, പുരുഷ–-വനിതാ വിഭാഗത്തിലും, 35+, 40+, 45+, 50+, 55+, 60+, 65+, 70+ പുരുഷ വിഭാഗത്തിൽ സിഗിംൾസും ഡബിൾസും 35 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി ഒരു കാറ്റഗറിയിൽ വനിതാ സിഗിംൾസ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ് വിഭാഗങ്ങളിലാണ് മത്സരം.
തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വ്യാഴം വൈകിട്ട് അഞ്ചിനുമുമ്പ് കെ.ബി.എസ്.എ പോർട്ടിൽ രജിസ്റ്റർ ചെയ്യണം. കെ.ബി.എസ്.എ ഐ.ഡി എടുക്കാത്തവർക്ക് 20-നു മുമ്പ് ഐ.ഡി എടുക്കാം. ഫോൺ: 9446996262, 9387726873, 9847150449.