Connect with us

Kerala

കരുതിയിരിക്കണം ‘ഡിജിറ്റൽ അറസ്റ്റ്‌ ’

Published

on

Share our post

തിരുവനന്തപുരം : അന്വേഷണ ഉദ്യോസ്ഥർ ചമഞ്ഞുള്ള തട്ടിപ്പുകൾ രാജ്യത്ത്‌ വർധിക്കുന്ന സാഹചര്യത്തിൽ ‘ഡിജിറ്റൽ അറസ്റ്റു’കളെ കരുതിയിരിക്കണമെന്ന്‌ മുന്നറിയിപ്പ്‌. പൊലീസുദ്യോഗസ്ഥർ, സി.ബി.ഐ, നർകോട്ടിക് വകുപ്പ്‌, റിസർവ് ബാങ്ക്, ഇ.ഡി എന്നിവയുടെ പേരിൽ സൈബർ കുറ്റവാളികൾ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ, കൊള്ളയടി, “ഡിജിറ്റൽ അറസ്റ്റുകൾ” എന്നിവ സംബന്ധിച്ച് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ നിരവധി പരാതികളാണ്‌ ദിവസവും ലഭിക്കുന്നത്‌.

ഇരയാകാൻ സാധ്യതയുള്ളവരെ വിളിച്ച്‌ നിയമവിരുദ്ധമായ ചരക്കുകൾ, മയക്കുമരുന്ന്, വ്യാജ പാസ്‌പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിത വസ്‌തുക്കൾ എന്നിവ ഉൾപ്പെടുന്ന ‘പാഴ്‌സൽ നിങ്ങളുടെ പേരിൽ അയച്ചിട്ടുണ്ടെ’ന്നു പറഞ്ഞാണ്‌ തട്ടിപ്പിന്‌ തുടക്കം. ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉൾപ്പെട്ടതായി പറയുകയും കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും ചെയ്യും. കേസ്‌ ഒത്തുതീർപ്പ് ആക്കാൻ പണം ആവശ്യപ്പെടും. ചിലപ്പോൾ, ഇരകളെ “ഡിജിറ്റൽ അറസ്റ്റിന് ” വിധേയരാക്കും. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ തട്ടിപ്പുകാർ സ്കൈപ്പിലോ മറ്റ് വീഡിയോ കോൺഫറൻസിങ്‌ പ്ലാറ്റ്‌ഫോമിലോ അവരുമായി സംവദിക്കും. പൊലീസ് സ്‌റ്റേഷനുകളുടെയും സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകൾ തട്ടിപ്പുകാർ ഉപയോഗിക്കുകയും ‘യഥാർഥ വേഷം’ ധരിക്കുകയും ചെയ്യും.

രാജ്യത്തുടനീളം നിരവധിയാളുകൾക്ക്‌ വൻ തുകയാണ്‌ ഇത്തരത്തിൽ നഷ്ടമായത്‌. അതിർത്തി കടന്നുള്ള ക്രൈം സിൻഡിക്കറ്റുകളാണ് ഈ സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററാണ് രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തിലധികം സ്കൈപ്‌ ഐഡികൾ ബ്ലോക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൗരന്മാർ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. 

തട്ടിപ്പുകാരുടെ വിളിയെത്തിയാലുടൻ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ അറിയിക്കണം. ഹെൽപ്‌ലൈൻ നമ്പർ: 1930. ഇ-മെയിൽ: www.cybercrime.gov.in


Share our post

Kerala

വനിതകളിലെ അർബുദ നിയന്ത്രണത്തിന് ‘ആരോഗ്യം ആനന്ദം’ പദ്ധതി നടപ്പിലാക്കുന്നു

Published

on

Share our post

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് വനിതകളിലെ അർബുദ നിയന്ത്രണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യം ആനന്ദം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമാവും. നാലിന് രാവിലെ 11 മണിക്ക് ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വനിതകളിലെ ഗർഭാശയ മുഖ, സ്തനാർബുദ കാൻസർ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്യാമ്പയിനും നടക്കും. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക തലത്തിലും പരിപാടി ആരംഭിക്കും. 30 വയസ്സ് കഴിഞ്ഞ മുഴുവൻ സ്ത്രീകളെയും സ്‌ക്രീനിംഗ് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ട് വരെ നീളുന്ന ക്യാമ്പയിനിൽ കാൻസർ സ്‌ക്രീനിങ്ങും രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച അറിവും പകരും.

ക്യാമ്പയിനിൽ വിവിധ വകുപ്പുകളുടെയും മെഡിക്കൽ കോളേജിന്റെയും കാൻസർ പരിചരണവുമായി ബന്ധപ്പെട്ട സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കാൻ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷ് സുബ്രഹ്മണ്യം, കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സൈറു ഫിലിപ്, വിവിധ ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യ സംഘടന പ്രതിനിധികൾ, സ്വകാര്യ ആശുപത്രി മേധാവികൾ എന്നിവർ പങ്കെടുത്തു.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ-സ്വകാര്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തുടർ പരിശോധനക്കുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.


Share our post
Continue Reading

Kerala

ക്ഷേമനിധി: വില്ലേജുകളില്‍ നാല് മുതല്‍ ക്യാമ്പ് നടക്കും

Published

on

Share our post

കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ 2024-2025 വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാല് മുതല്‍ വിവിധ വില്ലേജുകളില്‍ ക്യാമ്പ് ചെയ്യുന്നു. ഫെബ്രുവരി നാലിന് പന്ന്യന്നൂര്‍ വില്ലേജ് -പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആറിന് പുത്തൂര്‍, പാനൂര്‍, കൊളവല്ലൂര്‍, തൃപ്പങ്ങോട്ടൂര്‍ വില്ലേജുകള്‍-കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ്, പത്തിന് വിളമന വില്ലേജ്- പായം ഗ്രാമപഞ്ചായത്ത് ഓഫീസ്, 12ന് അയ്യംകുന്ന് വില്ലേജ്- അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, 14 ന് പട്ടാനൂര്‍ വില്ലേജ്-പട്ടാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, 17 ന് കേളകം, കണിച്ചാര്‍ വില്ലേജുകള്‍-കേളകം ഗ്രാമപഞ്ചായത്ത് ഓഫീസ്, 19 ന് കൊട്ടിയൂര്‍ വില്ലേജ്- കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്, 21 ന് എരുവട്ടി, പിണറായി വില്ലേജുകള്‍-പിണറായി ഗ്രാമ പഞ്ചായത്ത് ഓഫീസ്, 24 ന് കതിരൂര്‍, എരഞ്ഞോളി വില്ലേജുകള്‍- കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയാണ് ക്യാമ്പ്.


Share our post
Continue Reading

Kerala

പുകയില ഉപയോഗം: ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തത് പത്ത് ലക്ഷം പേര്‍

Published

on

Share our post

പുകയില ഉപയോക്താക്കളെ കണ്ടെത്തി ആവശ്യമായ കൗണ്‍സലിങ്ങും ചികിത്സയും നല്‍കുന്ന പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 10,69,485. സംസ്ഥാന സര്‍ക്കാരിന്റെ ‘അമൃതം ആരോഗ്യം’ പദ്ധതിയുടെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ നടത്തിയ ‘ശൈലി’ സര്‍വേയിലാണ് ഇത്രയുംപേരെ കണ്ടെത്തിയത്. ഓരോ പഞ്ചായത്ത് പരിധിയിലും പുകയില ഉപയോഗിക്കുന്നവരെ ആശാവര്‍ക്കര്‍മാര്‍ കണ്ടെത്തുന്ന മുറയ്ക്കാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനായതാണ് നേട്ടം. തുടര്‍ന്ന്, രണ്ടാംഘട്ടവും തുടങ്ങുകയായിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ പുകവലിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ ഇവര്‍ക്ക് മരുന്നുനല്‍കും. ഭാവിയില്‍ മരുന്ന് പൂര്‍ണമായും ഒഴിവാക്കി പുകയില ഉപയോഗം തടയാനാണ് ലക്ഷ്യമിടുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ജില്ലകള്‍തോറുമുള്ള ജനകീയാരോഗ്യകേന്ദ്രങ്ങളിലാണ് ചികിത്സ നല്‍കുന്നത്. ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലും ചികിത്സ ലഭിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ‘ദിശ’യുടെ നമ്പറുകളില്‍ (1056/ 0471 2552056) വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനവും ഉപയോഗിക്കാനാകും. എങ്കിലും ആശാവര്‍ക്കര്‍മാര്‍ നേരിട്ട് വീടുകളിലെത്തി ചികിത്സയെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിക്കുന്നതിനാല്‍ കൂടുതല്‍പേരെ പദ്ധതിയുടെ ഭാഗമാക്കാനായെന്നാണ് കണ്ടെത്തല്‍. രണ്ടാംഘട്ടത്തില്‍ 23 ലക്ഷം പേര്‍ക്ക് കൗണ്‍സലിങ്ങും ചികിത്സയും നല്‍കാനാണ് ലക്ഷ്യമിടുന്നത്.


Share our post
Continue Reading

Trending

error: Content is protected !!