Connect with us

IRITTY

പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു

Published

on

Share our post

ഇരിട്ടി :പടിയൂരിൽ ജ്യേഷ്‌ഠനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അനുജനെ പോലീസ് അറസ്റ്റ് ചെയ്തു.  പടിയൂരിൽ ചാളംവയൽ കോളനിയിൽ സജീവനെ ഇരിക്കൂർ പോലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മെയ് ആറിനായിരുന്നു സംഭവം.


Share our post

IRITTY

ഇരിട്ടി സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ എട്ടിന് നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് മാറ്റി

Published

on

Share our post

ഇരിട്ടി: സബ് ആര്‍.ടി.ഓഫീസില്‍ ഒക്ടോബര്‍ 8 ന് ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന ലേണേഴ്‌സ് ടെസ്റ്റ് ഒക്ടോബര്‍ 9 ന് ബുധനാഴ്ച 10 മണി മുതല്‍ 11 മണി വരെ നടത്തുമെന്ന് ഇരിട്ടി ആര്‍.ടി.ഒ അറിയിച്ചു.


Share our post
Continue Reading

IRITTY

മാലിന്യത്തിൽ നിന്ന്‌ ജൈവാമൃതം

Published

on

Share our post

ഇരിട്ടി:മാലിന്യത്തിൽനിന്ന്‌ ജൈവവളം ഉൽപ്പാദിപ്പിച്ച്‌ വരുമാനത്തിന്റെ പുതിയമാതൃക തുറക്കുകയാണ്‌ ഇരിട്ടി നഗരസഭ. ഇരിട്ടി ടൗണിൽ നിന്ന്‌ ദിവസേന ശേഖരിക്കുന്ന മാലിന്യമാണ്‌ അത്തിത്തട്ട്‌ സംസ്കരണകേന്ദ്രത്തിൽ എത്തിച്ച്‌ ജൈവവളമാക്കി നഗരസഭ മാലിന്യനിർമാർജനത്തിന്റെ പുതു പാഠമെഴുതുന്നത്‌. മാലിന്യം വലിച്ചെറിയാനുള്ളതല്ല അത് വളമായും പണമായും മാറുമെന്ന പദ്ധതിക്കാണ്‌ തുടക്കമായത്‌. ജൈവ മാലിന്യങ്ങൾ സംസ്കരിച്ച്‌ ജൈവവളമാക്കുന്നതിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതിയാണ്‌ ഇവിടെ നടപ്പാക്കുന്നത്‌.
ജൈവമാലിന്യങ്ങൾ തുമ്പൂർമുഴി, വിൻട്രോ കമ്പോസ്റ്റ് സംവിധാനം വഴിയാണ്‌ സംസ്‌കരിക്കുന്നത്‌. ഹരിതകർമസേന ദിനംപ്രതി ശേഖരിക്കുന്ന ഒന്നര ടൺ ജൈവ മാലിന്യമാണ്‌ വളമാക്കുന്നത്‌.

ടൗണിലെ 55 വ്യാപാര സ്ഥാപനങ്ങളിൽനിന്നാണ് ജൈവ മാലിന്യങ്ങൾ യൂസർ ഫീ വാങ്ങി ശേഖരിക്കുന്നത്. ഇവ ഉണക്കിപ്പൊടിച്ച്‌ ജൈവവളമാക്കുന്നു. ഓരോ ദിവസത്തേയും മാലിന്യം 20 ദിവസത്തിനകം വളമാവുന്ന രീതിയിലാണ്‌ പദ്ധതി പ്രവർത്തനം. മഴക്കാലത്ത്‌ 40 ദിവസംകൊണ്ട്‌ വളം ഉൽപ്പാദിപ്പിക്കാനാവും. ‘ജൈവാമൃതം’ എന്ന പേരിലാണ് നഗരസഭയുടെ ജൈവവളം വിൽപ്പനയാരംഭിച്ചത്‌. 25 കിലോ പാക്കറ്റിന്‌ 100 രൂപയാണ്‌ വില. തുടർന്നുള്ള ദിവസങ്ങളിൽ ഉൽപ്പാദനംകൂട്ടി വളം വിൽപ്പന വ്യാപിപ്പിക്കാനാവുമെന്ന്‌ നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു. ജൈവവള വിൽപ്പനയും സംസ്കരണ കേന്ദ്രത്തിലെ എം.സി.എഫിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കലും നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്‌ഘാടനംചെയ്തു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷനായി. എ.കെ രവീന്ദ്രൻ, കെ.സുരേഷ്, പി രഘു, എൻ കെ ഇന്ദുമതി, ആർ.പി ജയപ്രകാശ് പന്തക്ക, പി. ആർ അശോകൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

IRITTY

ഇരിട്ടി ഇക്കോ പാർക്കിന്‌ ഹരിത ടൂറിസം പദവി

Published

on

Share our post

ഇരിട്ടി:വിനോദസഞ്ചാരികൾക്ക്‌ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാർക്ക്‌ ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രമായി. മാലിന്യമുക്ത നവകേരളം ജനകിയ ക്യാമ്പയിൻ ഭാഗമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പ്രഖ്യാപനം നിർവഹിച്ചു. മാലിന്യ സംസ്കരണം, ശുദ്ധമായ കുടിവെള്ളം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊർജ സംരക്ഷണം എന്നിവ സംയോജിപ്പിച്ചുള്ള സംരംഭം എന്ന നിലക്കാണ്‌ പാർക്കിന്‌ ഹരിത ടൂറിസം പദവി നേടാനായത്‌. ജനങ്ങളുടെ തൊഴിൽ സാധ്യത, ജീവിത നിലവാരം ഉയർത്തൽ എന്നിവ ലക്ഷ്യമാക്കിയാണ്‌ പ്രവർത്തനം. സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളാണ് ഹരിത ടൂറിസം പട്ടികയിൽ വികസിപ്പിക്കുന്നത്‌. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ബ്ലോക്കിലെ മാതൃകാ സംരംഭമായി പാർക്കിനെ തെരഞ്ഞെടുത്തിരുന്നു.പഞ്ചായത്ത് പ്രസിഡന്റ്‌ പി. രജനി അധ്യക്ഷയായി. ജയപ്രകാശ് പന്തക്ക, പഞ്ചായത്ത് വൈസ് പ്രസിസന്റ് എം. വിനോദ്കുമാർ, കെ എൻ പത്മാവതി, അഡ്വ: കെ ഹമീദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പ്രമീള, ബിജു കോങ്ങാടൻ, ജെ സുശീൽ ബാബു, പി. അശോകൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala5 mins ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India21 mins ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala53 mins ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala55 mins ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala1 hour ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Kerala1 hour ago

കളിക്കാനൊരു പന്ത് തരുമോ സര്‍ക്കാരേ; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Kerala1 hour ago

ഓട്ടോമേറ്റഡ് ടെസ്റ്റിങ്; സംസ്ഥാന ബ്രേക്കിട്ടാൽ കേന്ദ്രം ഇടപെടും

Kerala1 hour ago

കുടുംബ തർക്കം; കാസർകോട് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി

Kerala1 hour ago

അപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

Kerala2 hours ago

സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്; വിദ്യാഭ്യാസ വകുപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!