തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൊബൈൽ നിരക്ക് കുതിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്ത് മൊബൈൽ ഫോൺ നിരക്ക് 25 ശതമാനം വരെ വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിനു ശേഷം ടെലികോം കമ്പനികൾ നാലാംഘട്ട താരിഫ് വർധനയ്‌ക്ക് തയ്യാറെടുക്കുന്നതായി ബ്രോക്കറേജ് ആക്‌സിസ് ക്യാപിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു. ടെലികോം ഓപ്പറേറ്റർമാർക്ക് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന വരുമാനം കുത്തനെ വര്‍ധിപ്പിക്കും. ഈ വർഷം അവസാനത്തോടെ ഒരു വരിക്കാരന് നിലവിലുള്ളതിനേക്കാൾ 100 രൂപ അധിക ബാധ്യത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓരോ ഉപഭോക്താവില്‍ നിന്നും ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും കൂടുതലായി ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മൊബൈൽ കമ്പനികൾ നൽകുന്ന പല ചെറിയ പ്ലാനുകള്‍ ഉപേക്ഷിച്ചേക്കും. ഫൈവ് ജി സേവനം അടക്കം അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാല്‍ അധികം പണം മുടക്കാന്‍ ഉപയോക്താക്കൾ തയ്യാറാകുമെന്നാണ് ടെലികോം കമ്പനികളുടെ വിലയിരുത്തല്‍.