മാവേലി എക്സ്പ്രസിൽ ഒരു ജനറൽ കോച്ച് കുറച്ചു; സ്ലീപ്പർ കോച്ച് കൂട്ടി

കണ്ണൂർ: മാവേലി എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ച് കൂട്ടി. ഒരു ജനറൽ കോച്ച് കുറച്ചാണ് സ്ലീപ്പർ ഘടിപ്പിക്കുന്നത്. നിലവിൽ മാവേലി എക്‌സ്‌പ്രസിന് 24 കോച്ചുണ്ട്. ഒൻപത് സ്ലീപ്പറും ആറ് ജനറൽ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എൽ.ആർ. കോച്ചുമാണുള്ളത്.
മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയിൽ 15 മുതൽ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച് ഉണ്ടാകുക. തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയിൽ 16 മുതൽ 23 വരെ ഒരു കോച്ച് അധികമുണ്ടാകും. യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച് കൂട്ടിയതെന്ന് റെയിൽവേ അറിയിച്ചു.
മാവേലി എക്‌സ്‌പ്രസ് ഉൾപ്പെടെ തീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കോച്ച് വർധിപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സപ്രസിലെ റിസർവേഷൻ കോച്ചിൽ ടിക്കറ്റ് പരിശോധകൻ അക്രമിക്കപ്പെട്ടിരുന്നു.