‘മോർഫ് ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

മലപ്പുറം: എം.എസ്.എസ് സംസ്ഥാന നേതാവായ യുവതിയുടെ പരാതിയിൽ കണ്ണുരിലെ യൂത്ത് ലീഗ് നേതാവിനെതിരെ കേസ്. പ്രണയാഭ്യർഥന നിരസിച്ചതിനാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും മോർഫ് ചെയ്‌ത നഗ്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമെന്നാണ് പരാതി.
യൂത്ത് ലീഗ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ജിയാസ് വെള്ളൂരിനെതിരെ വേങ്ങര പൊലീസിലാണ് പരാതി നൽകിയത്. സൗഹൃദം സ്ഥാപിച്ചശേഷം പ്രണയാഭ്യർഥന നടത്തിയെന്നും നിരസിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
കഴിഞ്ഞവർഷം 2023 നവംബർ മുതൽ ഇതാണ് സ്ഥതിയെന്നും പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ദുരുദ്ദേശത്തോടെ പിന്തുടരുക, സ്‌ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്ട് എന്നിവ പ്രകാരം മെയ് ആറിനാണ് ജിയാസിനെതിരെ കേസ് എടുത്തത്.