വിസ്മയ വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ കയറിപ്പിടിച്ച പ്രൊഫസർ അറസ്റ്റിൽ

Share our post

തളിപ്പറമ്പ്: വേവ് പൂളിൽ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസിൽ ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മൂന്നോടെ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെൻ്റ് പാർക്കിലാണ് സംഭവം നടന്നത്.

പ്രൊഫ ഇഫ്തിക്കർ അഹമ്മദ് കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്.മലപ്പുറം സ്വദേശിനിയും കുടുംബസമേതമാണ് വന്നത്. വേവ് പൂളിൽ വെച്ച് ഇഫ്തിക്കർ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.

ഇവർ ബഹളം വെച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!