പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Share our post

സംസ്ഥാനത്ത് 2023-2024ലെ അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം. പുതിയ അപേക്ഷകൾ മെയ്20 വരെ ഇ-ഗ്രാന്റ്സ് വെബ്‍സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് സമർപ്പിക്കാവുന്നതാണ്. അർഹരായ എല്ലാ വിദ്യാർത്ഥികളും അപേക്ഷ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണണെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കോളർഷിപ്പിന് അപേക്ഷ നൽകാനായി മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.

കഴിഞ്ഞ വ‍ർഷം പട്ടിജാതി-വർഗ വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു. അന്ന് ഇറക്കിയ ഉത്തരവ് പ്രകാരം പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്സുകളും സ്കോളർഷിപ്പിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര- സംസ്ഥാന യൂനിവേഴ്സിറ്റി- യു.ജി.സി അംഗീകാരമുള്ള സ്വയംഭരണ കോളജുകൾ, ഡീംഡ് യൂനിവേഴ്സിറ്റികൾ, സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകരിച്ച സ്വകാര്യ യൂനിവേഴ്സിറ്റികളിലെ കോഴ്സുകളിൽ ചേരാം.

സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ അംഗീകാരമുള്ള യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ഫീ ഫിക്സേഷൻ കമ്മിറ്റിയുടെ പരിധിയിൽ വരുന്നതുമായ സ്വകാര്യ പ്രഫഷണൽ സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം. 11, 12 ക്ലാസുകൾക്ക് അംഗീകാരമുള്ള സ്കൂളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നതുമായ സ്ഥാപനങ്ങൾ, എൻ.എം.സി, എ.ഐ.സി.ടി.ഇ തുടങ്ങിയ അംഗീകൃത ഏജൻസികൾ, സംസ്ഥാന – കേന്ദ്ര സർക്കാറുകൾ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജൻസികൾ അഫിലിയേറ്റ് അംഗീകരിച്ച കോഴ്സുകൾക്കും സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!