പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

പേരാവൂർ : 2023ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിൽ പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. ദ്വയം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമർ രാമചന്ദ്രന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അമർ സിനിമ നിർമാതാവുമാണ്.