നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

യു.കെ വെയിൽസിലേക്ക് നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്തു നടക്കും. ജൂൺ ആറ് മുതൽ എട്ട് വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറ് മാസത്തെ പ്രവൃത്തി പരിചയവും വേണം.
മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോ സർജറി, പെരി-ഓപ്പറേറ്റീവ്, റീഹാബിലിറ്റേഷൻ, ജനറൽ നഴ്‌സിങ് സ്‌പെഷ്യാലിറ്റികളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
വിശദമായ സി.വി, ഐ.ഇ.എൽ.ടി എസ്/ഒ ഇ.ടി സ്‌കോർ കാർഡ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in , rcrtment.norka@kerala.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് മേയ് 24-നകം അപേക്ഷിക്കണം.
വിവരങ്ങൾ www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.