പേരാവൂരിൽ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും

പേരാവൂർ : മുനീറുൽ ഇസ്ലാം സഭ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് യു.വി.റഹീം അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്വീബ് മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി കെ.പി.അബ്ദുറഷീദ്, ഉപദേശകസമിതി ചെയർമാൻ പുതിയാണ്ടി അബ്ദുള്ള ഹാജി, അബ്ദുൽ അസീസ് ഫൈസി, അസ്ലം ഫൈസി, ശിഹാബുദ്ദീൻ സഅദി, തറാൽ ഹംസ, സിറാജുദ്ദീൻ മൗലവി ,സി.നാസർ ,അഷറഫ് ചെവിടിക്കുന്ന്, പൊയിൽ മുഹമ്മദ്, മാഹിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു