പ്രശസ്ത നടന്‍ എം.സി കട്ടപ്പന അന്തരിച്ചു

Share our post

പ്രശസ്ത നടൻ എം.സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്ത്യം. പതിറ്റാണ്ടുകളോളം നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു. കാഴ്ച, അമൃതം, പകല്‍, പളുങ്ക്, മധുചന്ദ്രലേഖ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് കട്ടപ്പന അവതരിപ്പിച്ചത്.

2007ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. ഓടയില്‍നിന്ന്, വാഴ്‌വേമായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവയാണ് എംസി കട്ടപ്പന അതുല്യമാക്കിയ നാടകങ്ങള്‍.

മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!