ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായിരിക്കുന്നു. ഇതുവരെയായി കുട്ടി വീട്ടിലും എത്തിയിട്ടില്ല. കാണാതാകുന്ന സമയത്ത് നീല പൂക്കള്‍ പ്രിന്റ് ചെയ്ത ഷര്‍ട്ട്, കോഫി കളര്‍ ത്രീഫോര്‍ത്ത് എന്നിവ ധരിച്ചിട്ടുണ്ട്. ഉയരം 160 സെ.മീ, കറുപ്പ് നിറം, നടുവിരലില്‍ കറുത്ത പാട് എന്നിവ ഉണ്ട്. കണ്ടുകിട്ടുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2763337, 9497987203.