സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍.
ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്നതാണ് ഫീച്ചര്‍. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല.