Connect with us

Kerala

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

Published

on

Share our post

തിരുവനന്തപുരം: 2023 ലെമികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ്മൂവിപ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. ആനന്ദ് ഏകര്‍ഷിയാണ് മികച്ച സംവിധായകന്‍ (ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ശിവദ (ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്‍റും ജൂറി ചെയര്‍മാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ. ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്നജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

ചലച്ചിത്രരത്നം – റൂബി ജൂബിലി പുരസ്കാരങ്ങൾ

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീത സംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.

ചലച്ചിത്രപ്രതിഭ

ചലച്ചിത്രപ്രതിഭാപുരസ്‌കാരം നടനും നിർമാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവുംവിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനിമണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമാണം: പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)

മികച്ച രണ്ടാമത്തെ ചിത്രത്തിന്‍റെസംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്)

മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം), ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല)

മികച്ച സഹനടി: കെ.പി.എസി ലീല (പൂക്കാലം, പൂവ്)

മികച്ച ബാലതാരം: നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)

മികച്ച തിരക്കഥ: വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)

മികച്ച ഗാനരചയിതാവ്: കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, , അച്ഛനൊരു വാഴ വച്ചു)

മികച്ച സംഗീത സംവിധാനം: അജയ് ജോസഫ് (ചിത്രം ആഴം)

മികച്ച പശ്ചാത്തല സംഗീതം: എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി)

മികച്ച പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചനകണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)

മികച്ച പിന്നണി ഗായിക: മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)

മികച്ച ഛായാഗ്രാഹകന്‍: അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)

മികച്ച ചിത്ര സന്നിവേശകന്‍: അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)

മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)

മികച്ച കലാ സംവിധായകന്‍: സുമേഷ് പുല്‍പ്പള്ളി, സുനില്‍മക്കാന(നൊണ)

മികച്ച മേക്കപ്പ്മാന്‍: റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം)

മികച്ച വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)

മികച്ച ജനപ്രിയ ചിത്രം: ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വർമ)

മികച്ച ബാലചിത്രം: കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം:ഭഗവാന്‍ദാസിന്‍റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍)

മികച്ച ജീവചരിത്ര സിനിമ: ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)

മികച്ച പരിസ്ഥിതിചിത്രം: വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)

മികച്ച ലൈവ്അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍)

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിർമാണം ജഷീത ഷാജി)

മികച്ച ഗോത്രഭാഷാ ചിത്രം: കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)

മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിർമാണം റെഡ്ജയന്‍റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

മികച്ച നവാഗത പ്രതിഭകള്‍

സംവിധാനം: സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)

അഭിനയം: പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം: അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)

അഭിനയം: ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)

തിരക്കഥ: വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)

ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)


Share our post

Kerala

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന്

Published

on

Share our post

ചേളാരി: 2025 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ സമസ്ത പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനം മാർച്ച് 15ന് ശനിയാഴ്ച. ഉച്ചയ്ക്ക് 12.15ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ വെച്ച് ഫലപ്രഖ്യാപനം നടത്തും. പരീക്ഷാ ഫലം ഉച്ചയ്ക്ക് 12.30 മുതല്‍ www.samastha.info, http://result.samastha.info സൈറ്റില്‍ ലഭ്യമാവും. 2,65,395 കുട്ടികളാണ് ഈ വര്‍ഷം സമസ്ത പൊതുപരീക്ഷ എഴുതിയത്.


Share our post
Continue Reading

Kerala

`’അധ്യാപകർക്ക് വടി യെടുക്കാം’; ക്രിമിനൽ കേസ് ഭീഷണി വേണ്ടെന്ന് ഹൈക്കോടതി

Published

on

Share our post

കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.


Share our post
Continue Reading

Kerala

ഇനി വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തനിയെ ക്യാമറ ഓണാവില്ല

Published

on

Share our post

വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറ ഓണാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്.വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. ക്യാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം.ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ ‘ടേണ്‍ ഓഫ് യുവര്‍ വിഡിയോ’ എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും.ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിന് പുറമെ ക്യാമറ ഓഫാക്കുമ്പോൾ ‘ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ’ എന്നൊരു ബട്ടണും ഉണ്ടായേക്കും.വീഡിയോ കോൾ ദുരുപയോ​ഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും.വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകൾ എടുത്ത് ആളുകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല.ഈ ഫീച്ചര്‍ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ആയിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!