Connect with us

Kerala

എസ്.എസ്.എൽ.സി, പ്ല​സ്ടു ഫ​ലം; ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് വി​ളി​യോ​ട് വി​ളി

Published

on

Share our post

കൊ​ച്ചി: എസ്.എസ്.എൽ.സി, പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ലേ​ക്ക് (9497900200) പ്ര​തി​ദി​നം എ​ത്തു​ന്ന​ത് നൂ​റോ​ളം ഫോ​ണ്‍ കോ​ളു​ക​ള്‍. പ്ര​തീ​ക്ഷി​ച്ച റി​സ​ല്‍​ട്ട് കി​ട്ടി​യി​ല്ല, വീ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല, ഉ​ദ്ദേ​ശി​ച്ച മാ​ര്‍​ക്ക് കി​ട്ടാ​ത്ത​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍ വ​ഴ​ക്കു​പ​റ​യു​ന്നു എ​ന്നീ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യും വി​ളി​ക്കു​ന്ന​ത്.

വി​ളി​ക്കു​ന്ന കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍ ന​ന്നാ​യി പ​ഠി​ക്കു​ന്ന​വ​രാ​ണ്. പ്ര​തീ​ക്ഷി​ച്ച വി​ജ​യ​ശ​ത​മാ​നം കി​ട്ടാ​ത്ത​തി​നാ​ല്‍ ഡി​പ്ര​ഷ​ന്‍ മൂ​ഡി​ലേ​ക്കു പോ​കു​ന്ന രീ​തി​യി​ല്‍ സം​സാ​രി​ക്കു​ന്ന​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. മ​ക്ക​ളു​ടെ ടെ​ന്‍​ഷ​ന്‍ ക​ണ്ട് വി​ളി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളു​മു​ണ്ട്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ന്നും ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് കോ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ഫോ​ണ്‍​കോ​ളു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ എം.​ആ​ശ പ​റ​ഞ്ഞു. പ​രീ​ക്ഷാ​ഫ​ലം വ​രു​ന്ന​തി​നു മു​ന്നേ പ്ര​തി​ദി​നം അ​റു​പ​തോ​ളം കോ​ളു​ക​ള്‍ ഇ​വി​ടേ​യ്ക്ക് എ​ത്തി​യി​രു​ന്നു.

ഈ ​വ​ര്‍​ഷം പ​ത്താം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച കു​ട്ടി​ക​ളും വി​ളി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് അ​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​രും വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​തേ രീ​തി തു​ട​രു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ല​ര്‍​ക്കും. കൗ​ണ്‍​സ​ലിം​ഗ് വേ​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​താ​ത് ജി​ല്ല​ക​ളി​ല്‍ അ​തി​നും സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യം

കു​ട്ടി​ക​ളി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ ചി​രി​പ്പി​ക്കാ​നു​മാ​യി കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച​താ​ണ് “ചി​രി’ ഹെ​ല്‍​പ് ലൈ​ന്‍. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ ദു​രി​ത​കാ​ല​ത്ത്, വീ​ട്ടി​ല്‍ തു​ട​രാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു കേ​ര​ള പോ​ലീ​സ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.

കു​ടും​ബ വ​ഴ​ക്ക്, പ​ഠ​ന​വൈ​ക​ല്യം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്, മാ​താ​പി​താ​ക്ക​ളു​ടെ സ​മ​യ​മി​ല്ലാ​യ്മ എ​ന്നി​വ​യൊ​ക്കെ​യും കു​ട്ടി​ക​ള്‍ ചി​രി ഹെ​ല്‍​പ് ലൈ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

എ​സ്‌.​ഐ വി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ എം.​ആ​ശ​യാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന ഫോ​ണ്‍ കോ​ളു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​ത്. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്.


Share our post

Kerala

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന്

Published

on

Share our post

ചേളാരി: 2025 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ സമസ്ത പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനം മാർച്ച് 15ന് ശനിയാഴ്ച. ഉച്ചയ്ക്ക് 12.15ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ വെച്ച് ഫലപ്രഖ്യാപനം നടത്തും. പരീക്ഷാ ഫലം ഉച്ചയ്ക്ക് 12.30 മുതല്‍ www.samastha.info, http://result.samastha.info സൈറ്റില്‍ ലഭ്യമാവും. 2,65,395 കുട്ടികളാണ് ഈ വര്‍ഷം സമസ്ത പൊതുപരീക്ഷ എഴുതിയത്.


Share our post
Continue Reading

Kerala

`’അധ്യാപകർക്ക് വടി യെടുക്കാം’; ക്രിമിനൽ കേസ് ഭീഷണി വേണ്ടെന്ന് ഹൈക്കോടതി

Published

on

Share our post

കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.

ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.


Share our post
Continue Reading

Kerala

ഇനി വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തനിയെ ക്യാമറ ഓണാവില്ല

Published

on

Share our post

വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറ ഓണാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്.വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. ക്യാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം.ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ ‘ടേണ്‍ ഓഫ് യുവര്‍ വിഡിയോ’ എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും.ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിന് പുറമെ ക്യാമറ ഓഫാക്കുമ്പോൾ ‘ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ’ എന്നൊരു ബട്ടണും ഉണ്ടായേക്കും.വീഡിയോ കോൾ ദുരുപയോ​ഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും.വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകൾ എടുത്ത് ആളുകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല.ഈ ഫീച്ചര്‍ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ആയിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!