Connect with us

Kannur

മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കണ്ടില്ല: നാട്ടുകാര്‍ വീട് തുറന്നു; റിട്ട. നഴ്‌സിങ് സൂപ്രണ്ട് മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക ക്വാട്ടേഴ്സിൽ ഇവർ തനിച്ചായിരുന്നു താമസം. റിട്ടയേര്‍ഡ് നഴ്സിങ് സൂപ്രണ്ടാണ്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യൻ സൈന്യത്തിൽ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു. തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് സൂപ്രണ്ടായാണ് പിന്നീട് സര്‍വീസിൽ നിന്ന് വിരമിച്ചത്. ഭര്‍ത്താവ് തമ്പാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. മൂന്ന് ദിവസത്തോളമായി നാരായണിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ വീട്ടിലെത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രന്‍, പ്രകാശന്‍ എന്നിവരാണ് നാരായണിയുടെ സഹോദരങ്ങൾ. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.


Share our post

Kannur

കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഒൻപതിന്; അരലക്ഷം പേരെത്തും

Published

on

Share our post

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒൻപത് വർഷമാണ് പൂർത്തിയാകുന്നത്. പശ്ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനൊരുക്കാൻ സർക്കാറിന് കഴിഞ്ഞു.ജില്ലയുടെ മുഖച്ചായതന്നെ മാറ്റിയെഴുതിയ ഒമ്പത് വർഷമാണ് പിന്നിട്ട് പോയതെന്ന് എൻ.ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപി സന്തോഷ് കുമാർ,പി എസ് ജോസഫ്,കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്ണൻ, സി.വി.എം വിജയൻ, ഇക്ബാൽ പോപ്പുലർ,കെ.പി അനിൽകുമാർ, ഷാജി ജോസഫ്, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Kannur

പാനൂരിൽ വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ്  ഇലക്ട്രീഷ്യന് ദാരുണാന്ത്യം

Published

on

Share our post

പാനൂർ: വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ്  ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ  തോട്ടുമ്മലിലാണ്  സംഭവം.   എലാങ്കോട്  പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്.  വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ’ റിഫ മകളാണ്.
സഫ്വാൻ സഹോദരനാണ്.


Share our post
Continue Reading

Kannur

ഡോക്ടർമാരുടെ വ്യാജ കുറിപ്പുണ്ടാക്കി മയക്കുമരുന്ന് ഗുളിക വിൽപ്പന; യുവാവ് പിടിയിൽ

Published

on

Share our post

പാപ്പിനിശേരി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പുതിയങ്ങാടി ഷാദുലി പള്ളിക്ക് സമീപം പാലക്കോടൻ വീട്ടിൽ പി ഫിറാഷി (33)നെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പാപ്പിനിശേരി എക്സൈസ് സംഘം അറസ്‌റ്റുചെയ്തത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസൺ 10, ട്രമഡോൾ എന്നിവ പിടിച്ചെടുത്തു. നിട്രോസൺ 71 എണ്ണവും ട്രമഡോൾ 99 എണ്ണവും പിടികൂടിയിട്ടുണ്ട്. ഡോക്ടർമാരുടെ കുറിപ്പടി വ്യാജമായുണ്ടാക്കി മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ്‌ ഇയാൾ ഗുളിക തരപ്പെടുത്തുന്നത്. മംഗളൂരുവിലെ ഡോക്ടറുടെ കുറിപ്പടിയാണ് നൽകിയതിൽ ഭൂരിഭാഗവും. ഡോക്ടറുടെ പങ്കും എക്സൈസ് സംഘം അന്വേഷിക്കുമെന്നാണ് സൂചന. പ്രതിദിനം പതിനഞ്ചിലേറെ ഗുളികകൾ ഫിറാഷ് ഉപയോഗിക്കാറുണ്ടത്രേ. വർഷങ്ങളായി വിൽപ്പന നടത്തുന്നുണ്ട്. ഏറെ നാളായി എക്സൈസ്‌ നിരീക്ഷണത്തിലായിരുന്നു. ട്രെയിൻ വഴിയാണ് ഗുളിക എത്തിക്കുക. ഓൺലൈനിലാണ് ആവശ്യക്കാർ ബന്ധപ്പെടുക. ആവശ്യാനുസരണം പായ്ക്ക് ചെയ്ത് മരുന്ന്‌ എന്ന നിലയിൽ സ്റ്റിക്കർ പതിച്ചാണ് കൊണ്ടുവരിക. റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് വിതരണം. ഓരോ സ്റ്റേഷനിലും ഇയാളുടെ സംഘാംഗങ്ങൾ കാത്തിരിക്കും. ട്രെയിൻ സ്റ്റേഷനിലെത്തിയാൽ ഇറങ്ങാതെ ഗുളിക കൈമാറും. വിതരണം പൂർത്തിയായാൽ അടുത്ത സ്റ്റേഷനിലിറങ്ങി മംഗളൂരുവിലേക്ക് തിരിച്ചുപോകുകയാണ് പതിവ്. ട്രെയിൻ കടന്നുപോകാത്ത ഇടങ്ങളിലേക്ക് ആഡംബര കാറുകളിലാണ് എത്തിക്കുക. പാപ്പിനിശേരി, മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഗുളിക വിതരണത്തിന് സംഘങ്ങളുണ്ട്. സ്കൂൾ, കോളേജ് കുട്ടികൾക്കും നൽകാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ആദ്യം പൈസ വാങ്ങാതെയാണ് പലർക്കും ഗുളിക നൽകിയത്. ലഹരിക്കടിപ്പെടുന്നതോടെ സ്വാധീനം ചെലുത്തി കുട്ടികളെ വിൽപ്പനക്ക് ഉപയോഗിക്കുകയാണ്. ഫിറാഷിനെ പിടിച്ചതറിയാതെ നിരവധി യുവാക്കളും യുവതികളും ഗുളികക്കായി ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് എക്സൈസ് സംഘം. ഇൻസ്‌പെക്ടർ പി സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവജ്ഞൻ, കെ രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി പി ശ്രീകുമാർ, പി പി രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സനീബ്, കെ അമൽ എന്നിവരും ഉണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!