Connect with us

Kannur

തെരുവുനായ വിഷയത്തിൽ സുപ്രിംകോടതി ഇടപെട്ടില്ല; ഹൈക്കോടതിയെ സമീപിക്കാൻ ജില്ലാപഞ്ചായത്ത്

Published

on

Share our post

കണ്ണൂർ: തെരുവുനായ അക്രമണവുമായി ബന്ധപ്പെട്ട നിയമനടപടി ശക്തമാക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്. നേരത്തെ നൽകിയ ഹർജിയിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശം വന്നതോടെ നിയമവിദഗ്ധരുമായി ആലോചന നടത്തുകയാണ് ജില്ലാപഞ്ചായത്ത് അധികൃതർ.ഒരു കുട്ടിയെ കൊലപ്പെടുത്തുകയും കുട്ടികളടക്കം നൂറുകണക്കിനാളുകളെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സുപ്രിംകോടതിയെ സമീപിച്ചത്.

സമീപ കാലത്ത് ഉൾപ്പെടെ നടന്ന തെരുവ് നായ ആക്രമണങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങൾ ദിവ്യ കോടതിയിൽ സമർപ്പിച്ചിരുന്നു. തെരുവുനായ നിയന്ത്രണത്തിന് ഏറ്റവും വലിയ തടസം സൃഷ്ടിക്കുന്ന എ.ബി.സി ആക്ട് 2001 നിയമ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആനിമൽ ഹസ്ബൻഡറി വകുപ്പിനും ജില്ലാപ‌ഞ്ചായത്ത് പ്രസിഡന്റ് കത്തയക്കുകയും ചെയ്തിരുന്നു.മാറാത്ത നോവായി നിഹാൽമുഴപ്പിലങ്ങാട് നിഹാൽ എന്ന കുട്ടിയെ തെരുവുനായ കടിച്ചു കൊന്നതോടെയാണ് തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധം ആളിപ്പടർന്നത്. അതേ തെരുവുനായ തന്നെ ജാൻവിയെന്ന കുട്ടിയെയും അക്രമിച്ചു.

ഇതിനുപുറമേ നിരവധി കാൽനടയാത്രക്കാരും പ്രഭാത സവാരിക്കാരുമെല്ലാം നിരന്തരം തെരുവ് നായ ആക്രമണത്തിന് ഇരകളായി.കുട്ടികൾക്ക് എതിരെ വരെ തെരുവ് നായകളുടെ അക്രമം കൂടിയ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ ആണ് പി.പി.ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.സംസ്ഥാന സർക്കാരും ബാലാവകാശ കമ്മീഷനും ഹർജിക്ക് ഒപ്പം ചേർന്നിരുന്നു. നിലവിൽ സുപ്രീംകോടതി ഹർജിയിൽ ഇടപെടാതെ തീർപ്പാക്കിയത് തിരിച്ചടി അല്ലെന്ന് അധികൃതർ പറഞ്ഞു.

ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.എതിർവാദവുമായി മൃഗസ്നേഹികൾ….തെരുവുനായകൾ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുന്ന ശക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ലാ പഞ്ചായത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ മൃഗസ്നേഹികളുടെ ഒരു വൻനിര തന്നെ ജില്ലാ പഞ്ചായത്തിനെതിരെയുള്ള എതിർവാദവുമായി കോടതിയിൽ എത്തിയിരുന്നു.തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും ജില്ലാ പഞ്ചായത്ത് സഹായമുണ്ടാകുമെന്നും ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ലെന്ന് നേരത്തെ പി.പി.ദിവ്യ ആരോപിച്ചിരിന്നു.നിലവിൽ പടിയൂർ എ.ബി.സി സെന്ററിൽ ആകെയുള്ള 50 കൂടുകളിലും തെരുവുനായകളെ പാർപ്പിച്ചിട്ടുണ്ട്.മുഴപ്പിലങ്ങാട് വാടകയ്ക്ക് വീടുകളെടുത്ത് അവിടെ നായകളെ പാർപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.സുപ്രീംകോടതി കേസ് തള്ളാതിരുന്നതും ഹൈക്കോടതിയിൽ ഹർജി നൽകാൻ അനുമതി നൽകിയതും ജില്ലാ പഞ്ചായത്ത് പ്രതീക്ഷ നൽകുകയാണ്.

സുപ്രീം കോടതി ഹർജി തീർപ്പാക്കിയത് തിരിച്ചടിയല്ല. ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദേശമാണ് നിലവിൽ സുപ്രീംകോടതി നൽകിയിരിക്കുന്നത്.നേരത്തെ നടത്തിയിരുന്ന നിയമ പോരാട്ടം തുടർന്നുകൊണ്ട് ഹൈക്കോടതിയെ സമീപിക്കും.അടുത്ത ദിവസം തന്നെ നിയമ വിദഗ്ധരുമായി കൂടി ആലോചിച്ച് വേണ്ട നിയമ നടപടികളുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ടു പോകും.പി. പി. ദിവ്യ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!