Connect with us

Kerala

മേയ് മാസം വിരമിക്കുന്നവർ 20000-ന് മുകളിൽ; അടിയന്തരമായി വേണ്ടത് 7000 കോടി, സർക്കാരിന് പെൻഷൻ കുരുക്ക്

Published

on

Share our post

തിരുവനന്തപുരം: മേയ് മാസത്തിൽ സംസ്ഥാന സർവീസിൽ നിന്നുള്ള കൂട്ടവിരമിക്കൽ നേരിടുന്നതിൽ പ്രതിസന്ധി. 20,000 ഉദ്യോഗസ്ഥരാണ് വിവിധ സർക്കാർ സർവീസിൽ നിന്ന് മേയ് മാസത്തിൽ വിരമിക്കുക. വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർ, വിവിധ ബോർഡ് കോർപ്പറേഷനിൽ നിന്നുള്ളവർ ഇങ്ങനെ 20,000-ൽ അധികം പേർ വിരമിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായി വലിയൊരു തുകയാണ് സർക്കാരിന് കണ്ടെത്തേണ്ടത്. കടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണമുള്ളതിനാൽ കടമെടുത്ത് ആനുകൂല്യങ്ങൾ നൽകുന്നത് പ്രായോഗികമല്ല. കടമെടുത്താൽ വരും മാസങ്ങളിലെ സർക്കാർ ചിലവുകൾക്കും ക്ഷേമപെൻഷൻ വിതരണത്തിനും വേറെ മാർഗം കണ്ടെത്തേണ്ടി വരും. കടമെടുത്താൽ പോലും കേരളത്തിന് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സാധിക്കുമോയെന്ന് കണ്ടറിയണം.

കേരളത്തിന്റെ കടമെടുപ്പിന് ഇത്തവണ എത്രകോടിയായിരിക്കണമെന്ന പരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. താത്കാലിക ആശ്വാസത്തിനായി 3000 കോടി കടമെടുക്കാൻ കേന്ദ്രം ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവാദം നൽകിയിരുന്നു. കേരളം 3000 കോടി കടമെടുക്കുകയും ചെയ്തു. ശരാശരി ഒരു പെൻഷൻ കാരന് 30 ലക്ഷം രൂപയോളം ആനുകൂല്യങ്ങളായി നൽകണം. ഇതിൽ കൂടുതൽ ആനുകൂല്യങ്ങളായി നൽകേണ്ടവരുണ്ട്. ഒന്നേകാൽ കോടിയോളം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവർ വരെ ഇത്തവണ വിരമിക്കുന്ന കൂട്ടത്തിലുണ്ട്.

ശരാശരി മാത്രം വെച്ച് നോക്കിയാൽ ഇത്രയധികം ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങളായി കുറഞ്ഞത് 7,000 കോടിയെങ്കിലും കണ്ടെത്തേണ്ടി വരും. നിലവിലെ കടമെടുപ്പ് അനുമതിയോടെ കിട്ടിയ 3000 കോടിയിലെ 2000 ആദ്യമാസം തന്നെ കേരളം എടുത്തിരുന്നു. ശേഷിച്ച 1000 കോടി ഏപ്രിൽ അവസാനവും എടുക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.

പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ ഇത്രവലിയ തുക കണ്ടെത്തേണ്ടി വരുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കും. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് നീട്ടിവെക്കലല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് പോംവഴിയില്ല. എന്നാൽ സർക്കാർ ജീവനക്കാരുടെ ഡിഎ വിതരണം ഉൾപ്പെടെ കുടിശ്ശികയാണ്. മൂന്ന് വർഷമായി ഡി.എ കുടിശ്ശികയാണ്. ഇത് കൊടുത്തു തീർക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനം നിലനിൽക്കെയാണ് ഇത്രവലിയ തുകയുടെ പെൻഷൻ ആനുകൂല്യത്തിന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നത്.

ശമ്പള വർധനവ് പ്രകാരമുള്ള മുൻകാല അരിയർസ്, ഡിഎ കുടിശ്ശിക എന്നിവ അടക്കം 2021 മുതൽ കോടികളാണ് സർക്കാർ ജീവനക്കാർക്ക് കിട്ടാനുള്ളത്. ഇത് തന്നെ 40,000 കോടിയോളം വരുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥ സംഘടനകൾ പറയുന്നത്. ഇത് ഘട്ടം ഘട്ടമായി കൊടുത്തു തീർക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ഇഴഞ്ഞുനീങ്ങുന്നുവെന്ന് പരാതിയുമുണ്ട്. ഇതിനിടെയാണ് കൂനിന്മേൽ കുരുവെന്ന കണക്കിൽ പെൻഷൻ പ്രതിസന്ധി വരുന്നത്.

പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് നീട്ടിവെച്ചാൽ അതിനെതിരെ പെൻഷൻകാർ കോടതിയെ സമീപിച്ചേക്കാം. അങ്ങനെ വന്നാൽ പെൻഷൻ വിതരണം ചെയ്യാൻ കോടതി ഉത്തരവ് വരികയും അതിന് വേണ്ടി കടമെടുപ്പിനെ ആശ്രയിക്കേണ്ടിയും വരും. ഇതിനും കേന്ദ്രത്തിന്റെ കനിവ് ആവശ്യമായി വരും. കേന്ദ്രം കടമെടുപ്പ് പരിധി നിർണയിക്കുകയും അതിൽനിന്ന് നിലവിലെടുത്ത 3000 കോടി കിഴിക്കുകയും ചെയ്തതിന് ശേഷമുള്ള തുക ഒരിക്കലും പെൻഷൻ ആനുകൂല്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ സാധിക്കുകയുമില്ല. അങ്ങനെ വന്നാൽ മറ്റ് ചിലവുകൾക്ക് പണം ഇല്ലാതെ വരും.

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് വന്നതിന് ശേഷം പ്രതിസന്ധി മന്ത്രിസഭ ചർച്ച ചെയ്യും. പെൻഷൻ ആനുകൂല്യങ്ങൾ നീട്ടിവെക്കുന്നതിന് പുറമെ ഇത് ട്രഷറി നിക്ഷേപമാക്കി മാറ്റാനുള്ള ആലോചന ധനമന്ത്രാലയത്തിനുണ്ട്. എന്നാൽ ഇതിന് എത്ര ഉദ്യോഗസ്ഥർ സന്നദ്ധരാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ പോംവഴിയുടെ വിജയ സാധ്യത. പെൻഷൻ ആനുകൂല്യങ്ങൾ ട്രഷറിയിൽ നിശ്ചിത കാലത്തേക്ക് സ്ഥിരനിക്ഷേപമാക്കി മാറ്റി കൂടുതൽ പലിശ നൽകിയുള്ള പോംവഴി ആലോചിക്കുന്നുണ്ട്. കൂടുതൽ തീരുമാനങ്ങൾ മുഖ്യമന്ത്രി വന്നതിന് ശേഷമെ സ്വീകരിക്കു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽകൂടി കടന്നുപോകുന്നതിനാൽ കേന്ദ്രത്തിൽനിന്ന് കൂടുതൽ കടാശ്വാസം കേരളം തേടിയേക്കും. എന്നാൽ വിഷയത്തിൽ ഭരണഘടനാ ബെഞ്ചിൽ കേസുള്ളതിനാൽ കേന്ദ്രം വഴങ്ങാൻ സാധ്യത കുറവാണ്. കടമെടുത്താലും ഇല്ലെങ്കിലും സർക്കാർ പ്രതിസന്ധിയിലാകും. പെൻഷനാകുന്നവരെയാണ് ഇത് ആത്യന്തികമായി ബാധിക്കുക.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!