കേരള കയർ ഉത്പന്നങ്ങൾ ഇനി വാൾമാർട്ടിലും

ആലപ്പുഴ : കയർ ഉത്പന്ന വിപണനത്തിന് ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ടുമായി കേരള കയർ കോർപ്പറേഷൻ ധാരണയിലെത്തി. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം വാൾമാർട്ടുമായി ധാരണയിൽ എത്തുന്നത്. അടുത്ത മാസത്തോടെ ഓൺലൈൻ വിൽപ്പന തുടങ്ങാനാകും.
വാൾമാർട്ടിന്റെ അനുബന്ധ സ്ഥാപനമായ സാംസ് ക്ലബ്ബുമായും ധാരണയിലെത്തി. ഗുണനിലവാര പരിശോധനയുൾപ്പെടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് ഉത്പന്നങ്ങൾ വാൾമാർട്ടിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തുന്നത്.
ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി സഹകരിച്ച് ഉത്പന്ന വൈവിധ്യവത്കരണം നടത്തിയത് കോർപ്പറേഷന് നേട്ടമായി. 1,400 ഡിസൈനുകളിലുള്ള ഉത്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്.