Kerala
ബാങ്കുകളുടെ സേവനം മോശമാണോ; പരാതിയുണ്ടെങ്കിൽ വൈകേണ്ടെന്ന് ആർ.ബി.ഐ, പരിഹാരം ഉറപ്പ്
രാജ്യത്തെ ബാങ്കുകൾക്കെതിരെ നിങ്ങൾക്ക് പരാതിയുണ്ടോ? പരാതിയുണ്ടെങ്കിൽ അതെങ്ങനെ പരിഹരിക്കും? രാജ്യത്ത് ആർ.ബി.ഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതി നൽകാൻ കഴിയുകയും, ഇത് പരിഹരിക്കുന്നതിനുമായുള്ള സംവിധാനമാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം.
2021 നവംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആർ.ബി.ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സ്കീം വഴി ലക്ഷ്യമിടുന്നത്.
ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ
1 : ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്കീം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കായുള്ള ഓംബുഡ്സ്മാൻ സ്കീം, ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാൻ സ്കീം, എന്നിങ്ങനെ മൂന്ന് ഓംബുഡ്‌സ്‌മാൻ സ്കീമുകളെ സംയോജിപ്പിച്ചുകൊണ്ട് ഒറ്റസംവിധാനമാക്കിമാറ്റിയതാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം. .
2: വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ തുടങ്ങിയ ആർബിഐയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും പരാതിയുണ്ടെങ്കിൽ നൽകാം
3. കാലതാമസം, അമിത നിരക്ക് ഈടാക്കൽ, ധനകാര്യ ഉൽപന്നങ്ങളുടെ തെറ്റായ വിൽപന, വഞ്ചന പോലുള്ള സേവനത്തിലെ പോരായ്മയകൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം
4.ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെ നിന്നും പരാതികൾ ഫയൽ ചെയ്യാം, അവ അടുത്തുള്ള ഓംബുഡ്സ്മാൻ ഓഫീസ് കൈകാര്യം ചെയ്യും.
5. ഓംബുഡ്സ് മാന്റെ സേവനം തികച്ചും സൗജന്യമാണ്. ഉപഭോക്താക്കൾ ഇതിനായി ഫീസോ നിരക്കുകളോ നൽകേണ്ടതില്ല.
പരാതികൾ ഫയൽ ചെയ്യുന്നതിനോ പിന്തുടരുന്നതിനോ, പരാതികൾ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്ന് ഓംബുഡ്‌സ്മാൻ സ്കീം ഒരു ഫീസും ചെലവും ഈടാക്കില്ല.
6. പരാതി ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇക്കാര്യം വ്യക്തമാക്കി ആർബിഐ ഓംബുഡ്സ്മാനോടും പരാതിപ്പെടാം. സ്ഥാപനത്തിന്റെ ഭാഗത്ത് പോരായ്മകൾ ഉണ്ടെങ്കിൽ ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും ഓംബുഡ്സ് മാന് ഉത്തരവിടാം
7. ഉപഭോക്താക്കൾക്ക് https://cms.rbi.org.in എന്നലവെബ്സൈറ്റിൽ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും, പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും വെബ്‌സൈറ്റിൽ ഓംബുഡ്‌സ്മാൻ ഓഫീസുകളുടെ വിശദാംശങ്ങൾ കാണാനും കഴിയും
Kerala
കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു
ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.
Kerala
കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം
തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.
ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Kerala
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി
പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു