വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ ഭാരവാഹി സ്ഥാനാരോഹണം

പേരാവൂർ: വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് റീജിയൻ ചെയർമാൻ ജെസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. റീജിയണൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ മുഖ്യാതിഥിയായി. മാനുവൽ കുറിച്ചിത്താനം സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. കമ്മ്യൂണിറ്റി സർവീസ് പദ്ധതി ഡോ.മത്തായി വീട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. ഡോ.കെ.എം. തോമസ് വിവിധ മേഖലകളിലെ പ്രഗത്ഭരെ ആദരിച്ചു.
ഡിപോൾ കോളജ് പ്രിൻസിപ്പൽ ഡോ. പീറ്റർ ഊരോത്ത്, സബ് റീജിയൻ ചെയർമാൻ ജോണി തോമസ്, ഡോ.എം.ജെ. മാത്യു, കെ.സി. അബ്രാഹം, ജോസ് ആവണംകോട്, ബിജു പോൾ, വത്സമ്മ സ്‌കറിയ, ഒ.മാത്യു , ബേബി തോലാനി ,ഷിന്റോ മാത്യു, ജോസ് മേമടത്തിൽ, പൈലി വാത്യാട്ട്, ജിയോ ജേക്കബ്, ഇമ്മാനുവൽ ജോർജ്, ജോൺ മഞ്ജുവള്ളി, ബെന്നി, പേരാവൂർ പഞ്ചായത്ത് അംഗം രാജു ജോസഫ്, ജെയ്‌മോൾ വർഗീസ്, അമല ജോൺസൻ, സണ്ണി കുറുമുള്ളംതടം, പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.