പ്ലസ് ടു ഫലം വന്നു. ഉപരിപഠനാവസരങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചു തുടങ്ങുന്നവരുമുണ്ടാകും. മിക്ക പ്രവേശനപരീക്ഷകളുടെയും സമയം കഴിഞ്ഞെങ്കിലും ഇനിയും അപേക്ഷിക്കാവുന്ന മേഖലകളുണ്ട്. അവയിൽ ചിലത്:
സർവകലാശാലകളിൽ യുജി
കേരളത്തിൽ കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ ബിരുദ പഠനങ്ങൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ പഠനങ്ങൾക്കും അവസരമുണ്ട്. വിജ്ഞാപനം ഉടനുണ്ടാകും. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ സർവകലാശാലയും നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ വഴിയാണ് പ്രവേശനം.
എന്നാൽ, വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ഓട്ടോണമസ് കോളേജുകളുടെ പ്രവേശനത്തിന് അതത് കോളേജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കലിക്കറ്റ് പഠനവകുപ്പിലെ വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് മെയ് 12 വരെ അപേക്ഷിക്കാം.
അധ്യാപനമേഖല
അധ്യാപനമേഖലയിൽ താൽപ്പര്യമുള്ളവർക്ക് നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ.ടി.ഇ.പി) പ്രവേശനപരീക്ഷയായ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) വഴി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ, ഡീംഡ്, പ്രൈവറ്റ് സർവകലാശാലകൾ തുടങ്ങിയവയിൽ ബി.എസ്.സി. ബി.എഡ് / ബി.എ – ബി.എഡ് /ബികോം – ബിഎഡ് പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. അപേക്ഷ മെയ് 15 വരെ. വിവരങ്ങൾക്ക്: ncet.samarth.ac.in
കേരളത്തിലെ സർക്കാർ/എയ്ഡഡ്, സ്വാശ്രയ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ
രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) പ്രോഗ്രാമിനും അവസരമുണ്ട്.
നിയമമേഖല
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമബിരുദ പ്രോഗ്രാമുകളുണ്ട്. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. വിജ്ഞാപനമായിട്ടില്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in
ഡിസൈൻ
കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രവേശനത്തിനുള്ള
പ്രവേശനപരീക്ഷയായ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് മെയ് 20 വരെ അപേക്ഷിക്കാം ( www.lbsapplications.kearala.gov.in). കൊല്ലം കുണ്ടറയിലെ ഐഎഫ്ടികെയിൽ നാലുവർഷം ബിഡിസ് പ്രോഗ്രാമുകൾക്ക് മെയ് 31 വരെ അപേക്ഷിക്കാം. (iftk.ac.in). ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിൽ വിവിധ പ്രോഗ്രാമുകലേക്ക് മെയ് 28 വരൈ അപേക്ഷിക്കാം (www.iicd.ac.in).
ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ശാസ്ത്രമേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശനപരീക്ഷ. അപേക്ഷ മെയ് 13 വരെ (www.iiseradmission.in ) .
നെസ്‌റ്റ്
നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്‌റ്റിന് മെയ് 31 വരെ അപേക്ഷിക്കാം (www.nestexam.in ). ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് എന്നിവയിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണിത്.
ഐ.എം.യു
ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുബൈ പോർട്ട് എന്നീ കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് മെയ് 18 വരെ അപേക്ഷിക്കാം. (www.imu.edu.in )
അവസരങ്ങൾ അനവധി
അമേഠിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിലെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പരിശീലന പ്രോഗ്രാം (അപേക്ഷ മെയ് ഒമ്പതുവരെ, igrua.gov.in), കൊച്ചിയിലെ സിഫ്നെറ്റ് നടത്തുന്ന ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം (cifnet.gov.in ) എന്നിവയും പരിഗണിക്കാം. പ്ലസ് ടു സയൻസുകാർക്ക് ലാറ്ററൽ എൻട്രി വഴി പോളിടെക്നിക്കുകളിൽ രണ്ടാം വർഷം ചേരാനും അവസരമുണ്ട് (polyadmission.org).
12–-ാം ക്ലാസിനുശേഷമുള്ള ഉപരിപഠനാവസരങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചു തുടങ്ങുന്നവരുമുണ്ടാകും. മിക്ക പ്രവേശനപരീക്ഷകളുടെയും സമയം കഴിഞ്ഞെങ്കിലും ഇനിയും അപേക്ഷിക്കാവുന്ന മേഖലകളുണ്ട്. അവയിൽ ചിലത്:
സർവകലാശാലകളിൽ യുജി
കേരളത്തിൽ കേരള, മഹാത്മാഗാന്ധി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ ബിരുദ പഠനങ്ങൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ പഠനങ്ങൾക്കും അവസരമുണ്ട്. വിജ്ഞാപനം ഉടനുണ്ടാകും. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ സർവകലാശാലയും നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയ വഴിയാണ് പ്രവേശനം. എന്നാൽ, വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ഓട്ടോണമസ് കോളേജുകളുടെ പ്രവേശനത്തിന് അതത് കോളേജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കലിക്കറ്റ് പഠനവകുപ്പിലെ വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് മെയ് 12 വരെ അപേക്ഷിക്കാം.
അധ്യാപനമേഖല
അധ്യാപനമേഖലയിൽ താൽപ്പര്യമുള്ളവർക്ക് നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ഐ.ടി.ഇ.പി) പ്രവേശനപരീക്ഷയായ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET) വഴി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, കേന്ദ്ര / സംസ്ഥാന സർവകലാശാലകൾ, ഡീംഡ്, പ്രൈവറ്റ് സർവകലാശാലകൾ തുടങ്ങിയവയിൽ ബിഎസ്‌സി ബിഎഡ് / ബിഎ – ബിഎഡ് /ബികോം – ബിഎഡ് പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. അപേക്ഷ മെയ് 15 വരെ. വിവരങ്ങൾക്ക്: ncet.samarth.ac.in
കേരളത്തിലെ സർക്കാർ/എയ്ഡഡ്, സ്വാശ്രയ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ
രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) പ്രോഗ്രാമിനും അവസരമുണ്ട്.
നിയമമേഖല
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമബിരുദ പ്രോഗ്രാമുകളുണ്ട്. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. വിജ്ഞാപനമായിട്ടില്ല. വിവരങ്ങൾക്ക്: www.cee.kerala.gov.in
ഡിസൈൻ
കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിസ്) പ്രവേശനത്തിനുള്ള
പ്രവേശനപരീക്ഷയായ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് മെയ് 20 വരെ അപേക്ഷിക്കാം ( www.lbsapplications.kearala.gov.in). കൊല്ലം കുണ്ടറയിലെ ഐഎഫ്ടികെയിൽ നാലുവർഷം ബിഡിസ് പ്രോഗ്രാമുകൾക്ക് മെയ് 31 വരെ അപേക്ഷിക്കാം. (iftk.ac.in). ജയ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്‌സ് ആൻഡ് ഡിസൈനിൽ വിവിധ പ്രോഗ്രാമുകലേക്ക് മെയ് 28 വരൈ അപേക്ഷിക്കാം (www.iicd.ac.in).
ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ശാസ്ത്രമേഖലയിലെ മികവുറ്റ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (IISER) വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശനപരീക്ഷ. അപേക്ഷ മെയ് 13 വരെ (www.iiseradmission.in ) .
നെസ്‌റ്റ്
നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്‌റ്റിന് മെയ് 31 വരെ അപേക്ഷിക്കാം (www.nestexam.in ). ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് എന്നിവയിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണിത്.
ഐ.എം.യു
ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ കൊച്ചി, ചെന്നൈ, കൊൽക്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുബൈ പോർട്ട് എന്നീ കാമ്പസുകളിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് മെയ് 18 വരെ അപേക്ഷിക്കാം. (www.imu.edu.in )
അവസരങ്ങൾ അനവധി
അമേഠിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിലെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് പരിശീലന പ്രോഗ്രാം (അപേക്ഷ മെയ് ഒമ്പതുവരെ, igrua.gov.in), കൊച്ചിയിലെ സിഫ്നെറ്റ് നടത്തുന്ന ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം (cifnet.gov.in ) എന്നിവയും പരിഗണിക്കാം. പ്ലസ് ടു സയൻസുകാർക്ക് ലാറ്ററൽ എൻട്രി വഴി പോളിടെക്നിക്കുകളിൽ രണ്ടാം വർഷം ചേരാനും അവസരമുണ്ട് (polyadmission.org).
നഴ്സിങ്, പാരാ മെഡിക്കൽ
കേരളത്തിൽ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകളുടെയും വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെയും പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ടെക്നോളജിയാണ് നടത്താറുള്ളത്. വിജ്ഞാപനമായിട്ടില്ല (lbscentre.kerala.gov.in).
ചണ്ഡീഗഢിലെ പിജിഐഎംഇആറിൽ നഴ്സിങ്, വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകൾ (www.pgimer.edu.in) , ബംഗളൂരു നിംഹാസിൽ വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകൾ (nimhans.ac.in), മൈസൂരുവിലെ ആയിഷ്ൽ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (അപേക്ഷ മെയ് 19 വരെ -www.aiishmysore.in), മുംബൈ അലിയാവർ ജങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ayjnihh.nic.in) തുടങ്ങിയവയിലും അപേക്ഷിക്കാം. നീറ്റ് യുജി എഴുതിയ വിദ്യാർഥികൾ ജിപ്മർ
പോണ്ടിച്ചേരിയിലെ നാലുവർഷം ബിഎസ് സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ (jipmer.edu.in), മിലിട്ടറി നഴ്സിങ് (joinindianarmy.nic.in) എന്നിവയുടെ പ്രവേശനത്തിന് യഥാസമയം അപേക്ഷിക്കണം. നീറ്റ് യു.ജി റാങ്ക് പരിഗണിച്ചാണ് പ്രവേശനം.