സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള സ്റ്റേഷനറി കച്ചവടം നിർത്തണം; ഏകോപന സമിതി

കോളയാട്: വ്യാപാര മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്റ്റേഷനറി കച്ചവടം നിർത്താൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.ജെ. മനോജ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി എ. സുധാകരൻ, പി. പുരുഷോത്തമൻ, വി. ഹരീന്ദ്രൻ, എൻ. ഷൈജു, റോയ് പൗലോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ. മനോജ് (പ്രസി.), എൻ. ഷൈജു (ജന.സെക്ര.), മഷൂദ് നെല്ലേരി (ഖജാ.).