Connect with us

Kerala

ഫിസിക്സിനൊപ്പം സംഗീതവും തിരഞ്ഞെടുക്കാം, ചതുർ വർഷ ബിരുദം പുതുമകളോടെ

Published

on

Share our post

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരവും ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ പോകുന്നതുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിലവിലെ മൂന്നുവർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുക എന്നതല്ല നാലുവർഷ ബിരുദം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കാലത്തിനാവശ്യമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് വികസിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് പുതിയ സംവിധാനത്തിലെ ഊന്നൽ. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി ഉന്നതപഠനത്തിൽ മുന്നേറാൻ അവസരം ഒരുക്കലാണിതിന്റെ പരമപ്രധാനലക്ഷ്യം.

ഉന്നതവിദ്യാഭ്യാസത്തിൽ സ്വന്തം അഭിരുചിക്കൊത്ത പാത തിരഞ്ഞെടുക്കാനാവുമ്പോഴാണ് വിവിധ വിഷയങ്ങളിൽ ഏറ്റവും സർഗ്ഗാത്മകമായ ഫലങ്ങളുണ്ടാക്കാൻ കഴിവുള്ളവരായി വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽനിന്നും പുറത്തിറങ്ങാനാവുക. വിദ്യാർത്ഥികൾക്ക് ആ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട്, പുതിയ കാലത്തെ അക്കാഡമിക് – കരിയർ താല്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സംവിധാനാം സൗകര്യമൊരുക്കുന്നത്.

ഉദാഹരണത്തിന്, നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. അവരവരുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്പന ചെയ്യാൻ കലാലയങ്ങളിൽ അക്കാഡമിക് കൗൺസിലർമാർ പുതിയ സംവിധാനത്തിന്റെ ഭാഗമായുണ്ടാവും.

ജൂലൈ ഒന്നിന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കും.

മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സും

മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സാമൂഹ്യമായി അരികുവത്കരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെയും പെൺകുട്ടികളുടെയും കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നതാണു ഇതിലെ പ്രധാന കാഴ്ചപ്പാട്.

മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). അതുപോലെ, പഠനത്തിനിടക്ക് തന്നെ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവ്വകലാശാല മാറ്റത്തിനുള്ള അവസരവുമുണ്ടാകും.

വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നതിലെ സ്വാതന്ത്ര്യത്തോടൊപ്പം പുതിയ സംവിധാനം മറ്റൊരു പ്രധാന ആകർഷണവും ഒരുക്കുന്നുണ്ട്. റെഗുലർ കോളേജ് പഠനത്തോടൊപ്പം ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയിപ്പോലും കോഴ്സുകളെടുക്കാനും, അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് വിദ്യാർത്ഥികൾ ആർജിച്ച ക്രെഡിറ്റും അവരുടെ പഠന പ്രോഗ്രാമിന്റെ ഭാഗമായി മാറ്റാൻ സംവിധാനം ഉണ്ടാകും. നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കോഴ്സിന്റെ ഭാഗമാക്കുന്നതോടൊപ്പം, അതിനായി സ്വീകരിക്കുന്ന ഇന്റേൺഷിപ്പ് അടക്കം ബിരുദം/ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാനും സാധിക്കും. മൂല്യനിർണ്ണയത്തിന് എഴുത്തു പരീക്ഷ മാത്രം എന്നത് മാറും

നിലവിലെ അദ്ധ്യാപന, പഠന രീതികളിൽ നിന്നും സമൂലമായ മാറ്റമാണ് ഇതോടെ വരുന്നത്. ഓരോ വിഷയവും സവിശേഷമായി പരിഗണിച്ച്, അതിനാവശ്യമായ പഠനരീതികൾ കോഴ്‌സുകളിൽ അവലംബിക്കാൻ സ്വാതന്ത്ര്യം ഒരുക്കുകയാണ് പുതിയ സംവിധാനം. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും. അതായത് ഒരു സർവ്വകലാശാലക്ക് കീഴിലെ ഒരു കോളേജിൽ നടത്തപ്പെടുന്ന പോലെ ആവണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളേജിൽ പഠിപ്പിക്കപ്പെടുക. ഈ രൂപകല്പനയിലും വിദ്യാർത്ഥികളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം ഉണ്ടാകും. അത് അധ്യാപകർ ഉറപ്പാക്കുന്ന വിധത്തിലാവും പുതിയ സംവിധാനം.

പഠനം ഇതോടെ ക്ലാസ്സ്‌മുറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല. വിദ്യാർത്ഥി നേടിയെടുക്കേണ്ട ജ്ഞാനവും അതോടൊപ്പം നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലാണ് ഓരോ കോഴ്സും രൂപകല്പന ചെയ്യപ്പെടുക. സാമൂഹ്യശാസ്ത്ര, മാനവിക, ഭാഷ വിഷയങ്ങളിലും ആവശ്യമെങ്കിൽ ഇതിനുവേണ്ടി പ്രാക്ടിക്കൽ ഉൾപ്പെടുത്തും.

പരീക്ഷ-മൂല്യനിർണയ രീതികളിലും സമൂലമായ മാറ്റമാണ് ഇതോടെ വരിക. പരീക്ഷാദൈർഘ്യം കുറക്കുന്നതോടൊപ്പം, ഓരോ വിഷയത്തിന്റെയും സ്വഭാവമനുസരിച്ചു അതിലൂടെ വിദ്യാർത്ഥി കോഴ്‌സിലൂടെ ആർജ്ജിച്ച ജ്ഞാനവും, ഒപ്പം നൈപുണിയും പരിശോധിക്കുന്ന തരത്തിലാണ് ഇനി പരീക്ഷയുണ്ടാവുക. കേവലം എഴുത്തു പരീക്ഷയാവില്ല ഇനി. വിവിധങ്ങളായ രീതികളിലൂടെ വിദ്യാർത്ഥികളുടെ കഴിവിനെ പരിശോധിക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാരീതികൾ ഉണ്ടാകും. ഇതിനെല്ലാമാവശ്യമായ രീതിയിൽ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുകയാണ്. സർവ്വകലാശാലകൾ കരിക്കുലവും റെഗുലേഷനും തയാറാക്കുക, സിലബസും പരീക്ഷയും മൂല്യനിർണയവും കോളേജുകളിൽ തന്നെ നടത്തപ്പെടുക എന്ന പരീക്ഷാപരിഷ്കരണ കമീഷൻ ശുപാർശയാണ് സർക്കാർ ഇക്കാര്യത്തിൽ പൊതുവായി സ്വീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടം എന്ന നിലയിൽ എല്ലാ കോഴ്‌സുകളുടെയും ഇരുപതു ശതമാനം സിലബസ് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ തയ്യാറാക്കും. ഇത് പിന്നീട് ഘട്ടംഘട്ടമായി ഉയർത്തും. ഇതിലൂടെ കോഴ്സുകൾക്ക് ആവശ്യമെങ്കിൽ എല്ലാ വർഷവും സ്വയം നവീകരിക്കാനും പുതിയ ഉള്ളടക്കങ്ങൾ സിലബസിൽ ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ, ഓരോ ക്യാമ്പസിന്റെയും പ്രത്യേകത അനുസരിച്ചു ആവശ്യമായ ഉള്ളടക്കം ചേർക്കാനും നൈപുണി പോലെയുള്ള ഘടകങ്ങൾ ആവശ്യാനുസരണം ഉൾപ്പെടുത്താനും സാധിക്കും.


Share our post

Breaking News

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളിയൂണിയനുകള്‍. ഈ പ്രഖ്യാപനം ഉണ്ടായത് സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ്. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായിമുന്നോട്ട് പോവാനാണ് തീരുമാനം.

ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയില്‍ കടല്‍ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.


Share our post
Continue Reading

Kerala

ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച

Published

on

Share our post

കോഴിക്കോട് : റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാൻ 15) ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബറാഹീം ഖലീൽ അൽ ബുഖാരി എന്നിവർ അറിയിച്ചു.


Share our post
Continue Reading

Kerala

ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു

Published

on

Share our post

ചോറ്റാനിക്കര : ചോറ്റാനിക്കര പോക്സോ കേസ് അതിജീവിത മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. സുഹൃത്തിന്റെ ആക്രമണത്തിന്‌ ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ്‌ ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. പെൺകുട്ടിയുെട മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്തു വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും.സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക്‌ അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു.

ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ്‌ മൊഴി നൽകിയിരുന്നു.നാലുമണിക്കൂറോളം അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വീടിന്റെ പിന്നിലൂടെ രക്ഷപ്പെട്ടെന്നും പൊലീസിനോട് പറഞ്ഞു. ഷാൾ മുറിക്കാൻ ഉപയോഗിച്ച കത്തി, മർദിക്കാൻ ഉപയോഗിച്ച ചുറ്റിക തുടങ്ങിയവ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. ഇൻസ്റ്റഗ്രാംവഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലേക്കെത്തിയതും.


Share our post
Continue Reading

Trending

error: Content is protected !!