കെ.എസ്.ആർ.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

കുന്നംകുളം: കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി. ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു. ഇവരെ തൃശ്ശൂരില ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയിൽ ഇടിച്ചത്. ടോറസ് ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.