Connect with us

Kerala

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

Published

on

Share our post

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചെമ്മണ്ട സ്വദേശി ഷാബു ഭാര്യ ദീപ്തിയുടെ തലയ്ക്കും കഴുത്തിലും കൈയ്ക്കും വെട്ടി പരിക്കേല്‍പിച്ച ശേഷം വിഷം കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബപ്രശ്‌നമാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും ആസ്പത്രിയിലെത്തിച്ചത്. രണ്ടുപേരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Share our post

Kerala

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ

Published

on

Share our post

സംസ്ഥാനത്ത് ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. തുടര്‍ന്ന് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആറ് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ മാത്രം 2,51,795 കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപറ്റിയിട്ടുണ്ട്. അതേസമയം, ഇന്ന് 2,23,048 കാര്‍ഡ് ഉടമകളും റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ കടകളുമായി ബന്ധപ്പെട്ട ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസമായി വാതില്‍പ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. അതിനാല്‍ ജനുവരിയിലെ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ഫെബ്രുവരി നാലിന് മുമ്പായി റേഷന്‍ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

റേഷന്‍ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പനിനേഷന്‍ ബില്ലിങ് ഫെബ്രുവരിയിലും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ

Published

on

Share our post

മാതമംഗലം: മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 500 ലേറെ പേരാണ് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിൽസയിൽ കഴിയുന്നത്. 25 മുതൽ 28 വരെ നടന്ന കളിയാട്ടത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പയ്യന്നൂർ സഹകരണ ആശുപത്രി, മാതമംഗലം, പയ്യന്നൂർ എന്നിവിടങ്ങളിലെ മറ്റ് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യവിഷബാധയേറ്റവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.27 ന് ഭക്ഷണം കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

വയറു വേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു; ഒൻപതാം ക്ലാസുകാരി പ്രസവിച്ചു

Published

on

Share our post

ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആസ്പത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.


Share our post
Continue Reading

Trending

error: Content is protected !!