Connect with us

Kannur

പ്രണയം നിരസിച്ചതിന് അരുംകൊല: വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത് കുറ്റക്കാരൻ, ശിക്ഷാവിധി തിങ്കളാഴ്ച

Published

on

Share our post

വള്ള്യായി (കണ്ണൂര്‍): പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്തി(28) നെയാണ് കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് കണ്ടെത്തൽ.

ഖത്തറില്‍ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കൈഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ പത്ത് മുറിവുകളും മരണശേഷമായിരുന്നു. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തുതന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടില്‍നിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും പരിസരവാസികളൊന്നും അറിഞ്ഞില്ല.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കി പോലീസ് പിന്തുടര്‍ന്നെത്തിയാണ് അറസ്റ്റ് ചെയ്തത്. വിപിന, വിസ്മയ, അരുണ്‍ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങള്‍.


Share our post

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

വാരത്ത് ബൈക്ക് അപകടം: ചെന്നൈയിലെ വ്യാപാരി മരിച്ചു

Published

on

Share our post

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് പരിസരത്തെ ബദരിയ്യ നഗറില്‍ പി.പി ഹൗസില്‍ എം. അബ്ദുല്‍ അര്‍ഷാദ് (46) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ വ്യാപാരം നടത്തുകയായിരുന്നു. മയ്യില്‍ കടൂര്‍ സ്വദേശിയാണ്. ചില ഓഫിസ് കാര്യങ്ങള്‍ക്കായി കണ്ണൂരിലേക്കുള്ള ബൈക്ക് യാത്രക്കിടെ വാരത്തുവെച്ചു കാറിനെ മറി കടന്നുവന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. മയ്യില്‍ കടൂരിലെ അബ്ദുല്ലയുടെയും മഹറുന്നിസയുടെയും മകനാണ്. ഭാര്യ: കെ. നുസൈബ. മകള്‍: കെ. നിദ. സഹോദരന്‍: എം. അര്‍ഷദ് (കടൂര്‍). ഇന്ന് നടക്കുന്ന പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് നാലിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിലെ മയ്യിത്ത് നിസ്‌ക്കാര ശേഷം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.


Share our post
Continue Reading

Trending

error: Content is protected !!