Kerala
വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

Kannur
വടകരയില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍; അഞ്ച് പേര്‍ക്ക് പരിക്ക്, പയ്യന്നൂർ കോളേജിലും സംഘർഷം


വടകര/പയ്യന്നൂർ: വടകരയിലെ ലോഡ്ജില്‍ ഹോളി ആഘോഷം അവസാനിച്ചത് കൂട്ടത്തല്ലില്‍. ഇന്നലെ രാത്രി 10.30 ന് വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്.ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹോളി ആഘോഷത്തിനിടെ കണ്ണൂർ പയ്യന്നൂർ കോളേജിലും സംഘർഷം ഉണ്ടായി. ക്യാമ്പസില്‍ സീനിയർ – ജൂനിയർ വിദ്യാർത്ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒന്നാം വർഷ വിദ്യാർത്ഥിയായ അർജുന് എന്ന യുവാവിന് വാരിയെല്ലിന് പരിക്കേറ്റു. ഇയാള്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Kerala
‘എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികളുടെ വൃക്കകള്‍ നശിപ്പിക്കുന്നു


ഇക്കാലത്ത് കുട്ടികളും കൗമാരക്കാരുമൊക്കെ എനര്‍ജി ഡ്രിങ്കുകള്‍ വെള്ളം കുടിക്കുന്നതുപോലെയാണ് കുടിക്കുന്നത്. ഇത് ശരീരത്തില്‍ ജലാംശം ഉണ്ടാക്കുന്നതിന് പകരം ദോഷങ്ങളാണ് ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും നിറഞ്ഞ പാനിയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് വൃക്കകള്‍ക്ക് ദോഷം വരുത്തുന്നു. യുവാക്കള്‍ അവയെ പെട്ടന്നുള്ള ഊര്‍ജ്ജ ശ്രോതസായിട്ടാണ് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, പഞ്ചസാര, അഡിറ്റീവ് തുടങ്ങിയവകളുടെ അളവ് വളരെ അപകടകരമാണെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സലിന് ജെയിന് പറയുന്നു.
എന്താണ് യഥാര്‍ഥത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍?
വിദഗ്ധര്‍ പറയുന്നതനുസരിച്ച് കഫീന്‍ പുറമേ പഞ്ചസാരയും നിയമപരമായ ഉത്തേജകങ്ങളും ചേര്‍ത്ത പാനിയങ്ങളാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇവ ജാഗ്രതയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. എന്നാല്‍ ഇവയിലെ കഫീനുകള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോയി വളരെ കാലം കഴിഞ്ഞാലും അവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ അഭിപ്രായത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമല്ല. തലച്ചോറ്, ഹൃദയം, വൃക്കകള്‍ ഇവയെ എല്ലാം ഇവ അപകടത്തിലാക്കും. മിക്ക ചെറുപ്പക്കാര്‍ക്കും വൃക്ക പ്രശ്നങ്ങളുണ്ടാക്കും. ഈ പാനിയങ്ങളില്‍ വലിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് (ഒരു കപ്പില്‍ 150-300 മില്ലിഗ്രാം). കഫീന്‍ ഒരു ഡൈയൂററ്റിക് ആണ്.ഇത് ധാരാളം മൂത്രം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് നിര്‍ജലീകരണത്തിനും ഹൃദയത്തിനും വൃക്കകള്‍ക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.
Kerala
അഗ്നിവീർ വിവിധ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം


അഗ്നിവീർ വിവിധ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 10-ന് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്ത നംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറ ണാകുളം എന്നീ ജില്ലകളിലെ പുരുഷ ഉദ്യോ ഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഘട്ടത്തിൽ മുൻഗണന. രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർത്തിയാക്കിയശേഷം അന്തിമ ഓപ്ഷൻ ചോദിക്കും. വിവരങ്ങൾക്ക്: joinindianarmy.nic.in.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്