പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി

കണ്ണൂർ : പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് തീവണ്ടികളുടെയും ചില ദിവസങ്ങളിലെ യാത്ര സമയത്തിൽ വരുത്തിയ മാറ്റമാണ് പിൻവലിച്ചത്. ഈ ദിവസങ്ങളില്‍ രണ്ട് തീവണ്ടികളും സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
22638 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മേയ് പത്ത്, 21, 24, ജൂണ്‍ നാല്, ഏഴ് തീയതികളില്‍ സാധാരണ സമയക്രമം അനുസരിച്ച് സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. പതിവ് പോലെ രാത്രി 11.45-ന് തന്നെ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്ര തിരിക്കും. ഈ ദിവസങ്ങളില്‍ ഉള്ളാളിനും മംഗളൂരുവിനും ഇടയില്‍ വെസ്റ്റ്‌കോസ്റ്റിന്റെ സര്‍വീസ് റദ്ദാക്കുകയും തീവണ്ടി ഉള്ളാളില്‍ നിന്ന് പുറപ്പെടും എന്നുമാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്.
16649 മംഗളൂരു സെന്‍ട്രല്‍- നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്‌സ്പ്രസ് മേയ് 11, 22, 25, ജൂണ്‍ അഞ്ച്, എട്ട് തീയതികളില്‍ സാധാരണ സമയക്രമം പാലിച്ച് സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ പതിവുപോലെ രാവിലെ 5.05-ന് പരശുറാം എക്‌സ്പ്രസ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് യാത്ര തിരിക്കും.