മട്ടന്നൂർ പരിയാരം മഖാം ഉറൂസ് തുടങ്ങി

മട്ടന്നൂർ: പരിയാരം മഖാം ഉറൂസും മതപ്രഭാഷണവും പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പരിയാരം ഇൽഫത്തുൽ ഇസ്ലാംസഭ പ്രസിഡന്റ് എം.കെ. മുഹമ്മദ് പതാക ഉയർത്തി. ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഫിർദൗസ് ഫൈസി ഇർഫാനി, അബ്ദുൾ കരീം അസ്ഹരി, മുസ്തഫ ചൂര്യോട്ട്, എം.കെ. മുഹമ്മദ്, അഷ്‌റഫ് മണലിൽ, പി. യൂസഫ്, യു.കെ. യൂസഫ്, സി. ലത്തീഫ്, വി. ഇസ്മായിൽ, അബ്ദുൾ റഷീദ്, കെ.ടി. ഹാരിസ്, എൻ.പി. ഇർഫാൻ എന്നിവർ സംസാരിച്ചു.