Connect with us

Kerala

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; നിരോധന ഉത്തരവ് നാളെ ഇറക്കും

Published

on

Share our post

എറണാകുളം : അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആര്‍. മുരളി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ക്ഷേത്രങ്ങളിൽ പൂജയ്ക്കായി അരളി പൂവ് ഉപയോഗിക്കാം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണത്തിന് തുളസി, തെച്ചി, റോസ എന്നീ പൂക്കൾ ഭക്തർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളിപ്പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.


Share our post

Kerala

ഒ.പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

Published

on

Share our post

തിരുവനന്തപുരം :സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യു.എച്ച്‌.ഐ.ഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്.14 ലധികം സ്ഥാപനങ്ങളില്‍ പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രി മുതല്‍ മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒ.പി ബുക്കിങ് ഉടന്‍ ആരംഭിക്കും.

നിലവില്‍, പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്നു കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.ബുക്കു ചെയ്യുന്നതിനോടൊപ്പം ഒ പി ടിക്കറ്റ് ചാര്‍ജുകളുടെ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, രോഗികള്‍ക്ക് ക്യൂവില്‍ നിൽക്കാതെ ഒ.പി.ടിക്കറ്റ് ബുക്കു ചെയ്യുകയും ചെയ്യാം. ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി റിസപ്ഷന്‍ കൗണ്ടറുകളുടെ കേന്ദ്രങ്ങളിലെ നീണ്ട ക്യൂവുകള്‍ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കാന്‍ ആന്‍ഡ് ബുക്ക് എന്ന സംവിധാനം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുള്ളത്.സ്ഥാപനത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനായി ലഭ്യമായ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ടോക്കണ്‍ ജനറേഷന്‍ സമയത്ത് ബാധകമായ എല്ലാ ഒപി ചാര്‍ജുകളും ഓണ്‍ലൈനായി അടക്കാം. നിലവില്‍ മലപ്പുറം ജില്ലയിലെ ഇ ഹെല്‍ത്ത് സംവിധാനം നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ പോസ് മെഷീന്‍ വഴി എല്ലാ ബില്ലിങ് പേയ്മെന്റുകളും നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

തൊഴിലാളികളുടെ ക്ഷേമത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനും അതിഥി ആപ്പ് രജിസ്ട്രേഷൻ

Published

on

Share our post

കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനുമായി അതിഥി ആപ്പ് രജിസ്ട്രേഷൻ തുടരുന്നു. അതിഥി തൊഴിലാളികളെ ജോലിചെയ്യിക്കുന്ന തൊഴിലുടമകൾ, കോൺട്രാക്ടർമാർ, താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ എന്നിവർ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെന്റ്) അറിയിച്ചു. ഫോൺ : 0497 2700353


Share our post
Continue Reading

Kerala

കെ.എസ്.ഇ.ബി സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ വിവിധ ടീമുകളിലായി സ്പോര്‍ട്സ് ക്വാട്ടയില്‍ 2023 വര്‍ഷത്തെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുരുഷന്‍മാരുടേയും, വനിതകളുടേയും വോളിബോള്‍, ബാസ്കറ്റ്ബോള്‍ ടീമുകളില്‍ ഓരോന്നിലും രണ്ട് വീതവും, ഫുട്ബോള്‍ പുരുഷ ടീമില്‍ മൂന്ന് വീതം പേര്‍‍ക്കുമാവും നിയമനം ലഭിക്കുക.ഇത് സംബന്ധിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.kseb.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!