പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : തളിപ്പറമ്പ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തളിപ്പറമ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺ) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അഞ്ചാം തരം മുതലുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സൗജന്യ താമസം, ഭക്ഷണം, ട്യൂഷൻ എന്നിവയുണ്ടാകും. പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവൻസുകൾ, യൂണിഫോം, നെറ്റ് ഡ്രസ് തുണികൾ എന്നിവയും ലഭിക്കും. പത്താം തരം വരെ ഉള്ളവർക്കാണ് പ്രവേശനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിലെ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം തുടങ്ങിയവ ഹാജരാക്കണം.