കൂട്ടുപുഴ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം അറബിക്കുളം സ്വദേശിനിയുടേത്

ഇരിട്ടി : കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ കണ്ടെത്തിയ മൃതദേഹം കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയുടേത്.അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് – സിന്ധു ദമ്പതികളുടെ മകളാണ്.വയത്തൂർ സ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ : ദർശന, ദർശൻ. സംസ്കാരം പിന്നീട്.