“നീലകുറിഞ്ഞി” മെഗാ ക്വിസ്; സി.കെ. ശിവദ ജേതാവ്

പേരാവൂർ : ഹരിതകേരളം മിഷൻ നടത്തുന്ന “നീലകുറിഞ്ഞി” ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക്തല ക്വിസ് മത്സരത്തിൽ പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സി.കെ. ശിവദ ഒന്നാമതെത്തി.
കോളയാട് സെയ്ന്റ് കൊർണേലിയൂസ് സ്കൂളിലെ സനയ ഷിജിത്ത്, കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പി. ആദികൃഷ്ണ, പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ.കെ. അഷ്മിക എന്നിവർ യഥാക്രമം രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങൾ നേടി. ഇവർക്ക് മെയ് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ. സജീവൻ അധ്യക്ഷനായി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും “നീലകുറിഞ്ഞി” ജൈവവൈവിധ്യ പഠനകേന്ദ്രത്തിന്റെ ബ്രോഷറുകളും നൽകി. കെ. വിനോദ് കുമാർ, നിഷാദ് മണത്തണ, എ. യമുന, സനുപ്രിയ തുടങ്ങിയവർ സംസാരിച്ചു.